വിദേശ വിപണികളിലെ കാറ്റ് ഇവിടെയും വീശുമോ? സൂചികകള്‍ എവിടേക്ക്?

നിഫ്റ്റി 5.70 പോയിന്റ് (0.03 ശതമാനം) ഉയര്‍ന്ന് 17,624.45 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 17580 ലെവലിന് മുകളില്‍ ട്രേഡ് ചെയ്തു നിലനിന്നാല്‍ വരും ദിവസങ്ങളില്‍ ഒരു പുള്‍ബായ്ക്ക് റാലി പ്രതീക്ഷിക്കാം.

നിഫ്റ്റി ഉയര്‍ന്ന് 17,638.60 ല്‍ വ്യാപാരം തുടങ്ങി. രാവിലെ തന്നെ ഇന്‍ട്രാഡേയിലെ ഉയര്‍ന്ന നില 17,684.40 ല്‍ പരീക്ഷിച്ചു. തുടര്‍ന്ന് സൂചിക ഇടിഞ്ഞ് 17,584.30 എന്ന ഇന്‍ട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഒടുവില്‍ 17,624.45 ല്‍ ക്ലോസ് ചെയ്തു. ബാങ്ക്, ഓട്ടോ, മീഡിയ എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്, ഫാര്‍മ, റിയല്‍ എസ്റ്റേറ്റ്, മെറ്റല്‍, എഫ്.എം.സി.ജി എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ടത്. വിപണി നെഗറ്റീവ് ആയിരുന്നു. 1075 ഓഹരികള്‍ ഉയര്‍ന്നു, 1096 എണ്ണം ഇടിഞ്ഞു, 193 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. നിഫ്റ്റിയില്‍, ടാറ്റ മോട്ടോഴ്സ്, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്‌സ്, അദാനി പോര്‍ട്ട്സ് എന്നിവ കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍, ഡിവിസ് ലാബ്, ഹിന്ദുസ്ഥാന്‍ യൂണിലീവര്‍, ഐഷര്‍ മോട്ടോഴ്‌സ്, ഡോ. റെഡ്ഡീസ് എന്നിവയ്ക്കാണ് വലിയ നഷ്ടം.

മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരിയും സൂചികയുടെ പോസിറ്റീവ് ചായ്വ് സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ചെറിയ ബ്ലായ്ക്ക് കാന്‍ഡില്‍ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 17,580 ലെവലില്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളില്‍ ട്രേഡ് ചെയ്തു നിലനിന്നാല്‍ വരും ദിവസങ്ങളില്‍ ഒരു പുള്‍ബായ്ക്ക് റാലി പ്രതീക്ഷിക്കാം. അല്ലെങ്കില്‍, സൂചിക ഈ നിലയ്ക്ക് മുകളില്‍ കുറച്ച് ദിവസത്തേക്ക് സമാഹരണം തുടരാം.


പിന്തുണ - പ്രതിരോധനിലകള്‍

ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 17,580-17,530-17,480

റെസിസ്റ്റന്‍സ് ലെവലുകള്‍

17,660-17,700-17,765

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 115.50 പോയിന്റ് നേട്ടത്തില്‍ 42,269.50 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും പോസിറ്റീവ് ചായ്വ് സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ചെറിയ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 42,365 ല്‍ ഇന്‍ട്രാഡേ റെസിസ്റ്റന്‍സ് ഉണ്ട്. സൂചിക ഈ നിലവാരത്തിന് മുകളില്‍ ട്രേഡ് ചെയ്തു നിലനിന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ബുള്ളിഷ് ട്രെന്‍ഡ് പ്രതീക്ഷിക്കാം. സൂചികയ്ക്ക് ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 42,000 ആണ്.


ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 42,140 -42,000 -41,800

പ്രതിരോധ നിലകള്‍

42,365 -42,500 -42,600

(15 മിനിറ്റ് ചാര്‍ട്ടുകള്‍)


Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it