നിഫ്റ്റിക്ക് 23,200 ലെവലിൽ ഇൻട്രാഡേ പ്രതിരോധം, ഇതിന് മുകളിലേക്ക് കയറിയാൽ പോസിറ്റീവ് പ്രവണത തുടരും

ജനുവരി 22 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റിക്ക് 23,200 ലെവലിൽ ഇൻട്രാഡേ പ്രതിരോധം, ഇതിന് മുകളിലേക്ക് കയറിയാൽ പോസിറ്റീവ് പ്രവണത തുടരും
Published on

നിഫ്റ്റി 130.70 പോയിന്റ് (0.57%) ഉയർന്ന് 23,155.35 ൽ ക്ലോസ് ചെയ്തു. സൂചിക 23,200 എന്ന ഇൻട്രാഡേ റെസിസ്റ്റൻസ് ലെവലിനു മുകളിൽ നീങ്ങിയാൽ പോസിറ്റീവ് ചായ്‌വ് തുടരും.

നിഫ്റ്റി ഉയർന്ന് 23,099.20 ൽ വ്യാപാരം തുടങ്ങി. ക്രമേണ 22,981.30 എന്ന താഴ്ന്ന നിലയിലെത്തി. ഉച്ചകഴിഞ്ഞു സൂചിക തിരിച്ചുകയറി 23,155.35 ൽ ക്ലോസ് ചെയ്യുന്നതിന് മുമ്പ് 23,169.60 എന്ന ഉയർന്ന നില പരീക്ഷിച്ചു. ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഐടി, ഫാർമ, ഫിനാൻഷ്യൽ സർവീസസ്, സ്വകാര്യ ബാങ്കുകൾ എന്നിവയാണ്. കൂടുതൽ നഷ്ടം റിയൽറ്റി, മീഡിയ, പൊതുമേഖലാ ബാങ്കുകൾ, ലോഹങ്ങൾ എന്നിവയ്ക്കാണ്. 612 ഓഹരികൾ ഉയർന്നു, 2143 എണ്ണം കുറഞ്ഞു, 97 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാല വിപണി നെഗറ്റീവ് ആയിരുന്നു.

നിഫ്റ്റി 50 യിൽ കൂടുതൽ നേട്ടമുണ്ടാക്കിയത് വിപ്രോ, ഇൻഫോസിസ്, ടിസിഎസ്, ടെക് മഹീന്ദ്ര എന്നിവയാണ്. കൂടുതൽ നഷ്ടം നേരിട്ടത് ബെൽ, ടാറ്റാ മോട്ടോഴ്സ്, ട്രെൻ്റ്, പവർ ഗ്രിഡ് എന്നിവയാണ്.

മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഇടക്കാല, ദീർഘകാല മൂവിംഗ് ആവറേജുകൾക്ക് താഴെയാണ്. സൂചിക ദൈനംദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും ഉയർന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഇതിൻ്റെ താഴത്തെ നിഴൽ സൂചിപ്പിക്കുന്നത് സപ്പോർട്ട് സോണിന് സമീപം വാങ്ങൽ താൽപ്പര്യം ഉയർന്നുവന്നെന്നാണ്.

സൂചികയ്ക്ക് 23,200 ലെവലിൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. പോസിറ്റീവ് ട്രെൻഡ് തുടരാൻ സൂചിക ഈ ലെവലിനു മുകളിൽ നീങ്ങേണ്ടതുണ്ട്. അല്ലെങ്കിൽ, സൂചിക ഈ ലെവലിനു താഴെ സമാഹരിക്കപ്പെട്ടേക്കാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 23,000 ആണ്. സൂചിക ഈ ലെവലിനു താഴെ ക്ലോസ് ചെയ്താൽ, സമീപകാല ഇടിവ് പുനരാരംഭിക്കും.

ഇൻട്രാഡേ ലെവലുകൾ:

സപ്പോർട്ട് 23,100 -22,975 -22,900 റെസിസ്റ്റൻസ് 23,200 -23,300 -23400

(15-മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡിംഗ്:

സപ്പോർട്ട് 23,000 -22,500

റെസിസ്റ്റൻസ് 23,500 -24,200.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 153.50 പോയിന്റ് നേട്ടത്തോടെ 48,724.40 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. കൂടാതെ സൂചിക ഇടക്കാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. സൂചിക ദൈനംദിന ചാർട്ടിൽ ഒരു ഡോജി കാൻഡിൽ രൂപപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനേക്കാൾ മുകളിലാണ് ക്ലോസ് ചെയ്തത്. ഇതിൻ്റെ നീണ്ട താഴ്ന്ന നിഴൽ സൂചിപ്പിക്കുന്നത് 48,000 എന്ന ഹ്രസ്വകാല സപ്പോർട്ട് ലെവലിനടുത്ത് വാങ്ങൽ ഉയർന്നുവന്നിട്ടുണ്ടെന്നാണ്. സൂചികയ്ക്ക് 48,900 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്, സൂചിക ഈ ലെവലിനു മുകളിൽ നീങ്ങുകയാണെങ്കിൽ, പോസിറ്റീവ് ട്രെൻഡ് ഇന്ന് തുടരാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല സപ്പോർട്ട് 48,000 ലാണ്.

ഇൻട്രാഡേ ട്രേഡർമാർക്ക്

പിന്തുണ 48,600 -48,300 -48,000 പ്രതിരോധം 48,900 -49,250 -49,600

(15 മിനിറ്റ് ചാർട്ടുകൾ).

പൊസിഷനൽ ട്രേഡർമാർക്ക്

പിന്തുണ 48,000 -47,000

പ്രതിരോധം 49,600 -50,700.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com