വിപണിയിൽ പോസിറ്റീവ് പ്രവണത നില നിൽക്കുമോ?

നിഫ്റ്റി 44.4 പോയിന്റ് (0.26 ശതമാനം) ഉയർന്ന് 17,151.90 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 17,225 ന് മുകളിൽ ക്ലോസ് ചെയ്യുകയാണെങ്കിൽ, ഹ്രസ്വകാല ട്രെൻഡ് പോസിറ്റീവ് ആയി മാറിയേക്കാം.

നിഫ്റ്റി ഗണ്യമായി ഉയർന്നാണു വ്യാപാരം തുടങ്ങിയത്. രാവിലെ തന്നെ 17,207.30 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. പിന്നീട് ചെറുതായി താഴേക്ക് നീങ്ങി. ക്ലോസ് ചെയ്യും വരെ മുൻ ദിവസത്തെ ഉയർന്ന നിലവാരത്തിന് മുകളിൽ സമാഹരിക്കുകയും ചെയ്തു.

ഫാർമ, പിഎസ്‌യു ബാങ്കുകൾ, ഓട്ടോ, എഫ്എംസിജി എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ മാധ്യമങ്ങൾ, റിയൽ എസ്റ്റേറ്റ്, ലോഹം എന്നിവ താഴ്ന്നു. 1322 ഓഹരികൾ ഉയർന്നു, 853 എണ്ണം ഇടിഞ്ഞു, 180 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിപണിഗതി പോസിറ്റീവ് ആയിരുന്നു.

നിഫ്റ്റിയിൽ എച്ച്ഡിഎഫ്സി ലൈഫ്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻ സെർവ്, സൺ ഫാർമ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ബിപിസിഎൽ, എൻടിപിസി, കോൾ ഇന്ത്യ, അദാനി പോർട്സ് എന്നിവ കൂടുതൽ നഷ്ടം നേരിട്ടു.

ഹ്രസ്വകാല - ദീർഘകാല മൂവിംഗ് ശരാശരികൾ ഇപ്പോഴും താഴേയ്ക്കുള്ള പക്ഷപാതം സൂചിപ്പിക്കുന്നു. എന്നാൽ മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി അത് മുമ്പത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഇവയെല്ലാം വിപണിയുടെ സമ്മിശ്ര പ്രവണത സൂചിപ്പിക്കുന്നു.

നിഫ്റ്റിക്ക് 17,225 ലെവലിൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. നിഫ്റ്റി ക്ലോസിംഗ് ഈ നിലവാരത്തിന് മുകളിലാണെങ്കിൽ ഹ്രസ്വകാല ട്രെൻഡ് പോസിറ്റീവ് ആയി മാറാം. അടുത്ത പ്രതിരോധം 17,300 ലെവലിൽ തുടരുന്നു. നിഫ്റ്റി ഇൻട്രാഡേ പിന്തുണയായ 17,125 ലെവലിന് താഴെ ട്രേഡ് ചെയ്തു നിലനിർത്തിയാൽ താഴ്ചയിലേക്കു നീങ്ങാം.




പിന്തുണ - പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,125-17 ,025-16,950

റെസിസ്റ്റൻസ് ലെവലുകൾ

17,225-17,300-17,360

(15 മിനിറ്റ് ചാർട്ടുകൾ)


ബാങ്ക് നിഫ്റ്റി

ഹ്രസ്വകാല പ്രവണത - പോസിറ്റീവ്

ബാങ്ക് നിഫ്റ്റി 104.35 പോയിന്റ് നേട്ടത്തിൽ 39,999.05 ലാണു ക്ലോസ് ചെയ്തത്. സാങ്കേതികമായി, സൂചിക ഹ്രസ്വകാല സിംപിൾ മൂവിംഗ് ശരാശരിക്ക് താഴെയാണ്. എന്നാൽ മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചിക ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് ലെവലിന് മുകളിൽ ക്ലോസ് ചെയ്തു. ഇന്നു 40,085 ലെവലിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിൽ കൂടുതൽ പോസിറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം. ഹ്രസ്വകാല പ്രതിരോധം 40,800 ലെവലിൽ തുടരുന്നു, പിന്തുണ 39,800 ആണ്.




സപ്പോർട്ട് ലെവലുകൾ

39,800 -39,600 -39,400

പ്രതിരോധ നിലകൾ

40,085 -40,300 -40,500

(15 മിനിറ്റ് ചാർട്ടുകൾ).


Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it