സൂചികകൾ നീങ്ങുന്നത് എങ്ങോട്ട്?

നിഫ്റ്റി 75 പോയിന്റ് (0.44 ശതമാനം) താഴ്ന്ന് 17,076.90ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 17,050 ന് താഴെ നീങ്ങുകയാണെങ്കിൽ, കൂടുതൽ പ്രതികൂല നീക്കങ്ങൾ പ്രതീക്ഷിക്കാം. പുൾബായ്ക്ക് റാലിക്ക് നിഫ്റ്റി 17,120-ന് മുകളിൽ വ്യാപാരം ചെയ്തു നിലനിൽക്കണം.

നിഫ്റ്റി താഴ്ന്ന് വ്യാപാരം തുടങ്ങി. രാവിലെ തന്നെ 17,045.30 എന്ന താഴ്ന്ന നിലവാരം പരീക്ഷിച്ചു. പിന്നീട് തിരിച്ചുകയറി ഇൻട്രാഡേയിലെ ഉയർന്ന നില 17,205.40-ൽ പരീക്ഷിച്ചു. എന്നാൽ സൂചിക ഇടിഞ്ഞ് 17,076.90 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.

ബാങ്കുകൾ, റിയൽ എസ്റ്റേറ്റ്, ഐടി എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ എഫ്എംസിജി, ഫാർമ, മെറ്റൽ എന്നിവ മികച്ച നേട്ടമുണ്ടാക്കി. വിപണിഗതി നെഗറ്റീവ് ആയിരുന്നു, 823 ഓഹരികൾ ഉയർന്നു, 1334 ഓഹരികൾ ഇടിഞ്ഞു, 199 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റി യിൽ ഹിൻഡാൽകോ, മാരുതി, നെസ്ലെ, ഭാരതി എയർടെൽ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ എസ്ബിഐ, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ് എന്നിവ വലിയ നഷ്ടത്തിലായി.

ഹ്രകാല - ദീർഘകാല മൂവിംഗ് ശരാശരികൾ ഇപ്പോഴും താഴേയ്ക്കുള്ള പക്ഷപാതം സൂചിപ്പിക്കുന്നു, എന്നാൽ മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി മുമ്പത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഇതെല്ലാം സമാഹരണത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു. നിഫ്റ്റിക്ക് 17,050 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്. നിഫ്റ്റി ഈ ലെവലിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഇടിവ് തുടരാം. ഒരു പുൾബാക്ക് റാലിക്ക്, സൂചിക 17,120-ന് മുകളിൽ നീങ്ങേണ്ടതുണ്ട്. നിഫ്റ്റിക്ക് 17,000-ൽ ഹ്രസ്വകാല പിന്തുണയുണ്ട്, അതേസമയം പ്രതിരോധം 17,300-ലാണ്.



പിന്തുണ - പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,050-17,000-16,950

റെസിസ്റ്റൻസ് ലെവലുകൾ

17,125-17,200-17,250

(15 മിനിറ്റ് ചാർട്ടുകൾ)


ബാങ്ക് നിഫ്റ്റി

ഹ്രസ്വകാല പ്രവണത - പോസിറ്റീവ്

ബാങ്ക് നിഫ്റ്റി 382.15 പോയിന്റ് നഷ്ടത്തിൽ 39,616.90 ലാണ് ക്ലോസ് ചെയ്തത്. സൂചിക ഹ്രസ്വകാല സിംപിൾ മൂവിംഗ് ശരാശരിക്ക് താഴെയാണ്. എന്നാൽ മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു. സൂചിക ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി മുൻ സപ്പോർട്ട് ലെവലായ 39,800 ന് താഴെ ക്ലോസ് ചെയ്തു. ഈ നിലവാരത്തിന് താഴെയാണ് വ്യാപാരം ചെയ്തു നിലനിർത്തുന്നതെങ്കിൽ, വരും ദിവസങ്ങളിൽ കൂടുതൽ ഇടിവ് പ്രതീക്ഷിക്കാം. പോസിറ്റീവ് ട്രെൻഡിനു, സൂചിക 39,800 ന് മുകളിൽ നീങ്ങേണ്ടതുണ്ട്.



ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 39,600 -39,400 -39,200

പ്രതിരോധ നിലകൾ

39,800 - 40,000 -40,200

(15 മിനിറ്റ് ചാർട്ടുകൾ



Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it