മൊമെന്റം സൂചകങ്ങൾ നെഗറ്റീവ്; വിപണിയിൽ ഇടിവ് തുടരാം
നിഫ്റ്റി വെള്ളിയാഴ്ച 68.1 പോയിന്റ് (0.34 ശതമാനം) നഷ്ടത്തിൽ 19,674.25 ൽ സെഷൻ അവസാനിപ്പിച്ചു. നിഫ്റ്റി 19,650ന് താഴെ ക്ലോസ് ചെയ്താൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. അല്ലെങ്കിൽ, പിന്തുണ നിലവാരത്തിൽ നിന്ന് ഒരു പുൾബായ്ക്ക് റാലി പ്രതീക്ഷിക്കാം.
വെള്ളിയാഴ്ച നിഫ്റ്റി കാര്യമായ മാറ്റമില്ലാതെ 19,744.80 ൽ വ്യാപാരം തുടങ്ങി. പിന്നീട് 19798.7 ൽ ഉയർന്ന നിലവാരം പരീക്ഷിച്ചു. ഉച്ചകഴിഞ്ഞു സൂചിക ക്രമേണ താഴ്ന്ന് 19,657.50 എന്ന ഏറ്റവും താഴ്ന്ന നിലയിലായി.19,674.25 ൽ ക്ലോസ് ചെയ്തു.
പൊതുമേഖലാ ബാങ്കുകളും ഓട്ടോയും ഒഴികെയുള്ള എല്ലാ മേഖലകളും താഴ്ന്നു ക്ലോസ് ചെയ്തു. ഫാർമ, മെറ്റൽ, റിയൽറ്റി, ഫിനാൻഷ്യൽ സർവീസ് മേഖലകളാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
വിപണിഗതി നെഗറ്റീവ് ആയിരുന്നു, 990 ഓഹരികൾ ഉയർന്നു, 1307 എണ്ണം ഇടിഞ്ഞു, 137 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ഇൻഡസ് ഇൻഡ് ബാങ്ക്, മാരുതി, എസ്ബിഐ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഡോ. റെഡ്ഡീസ്, വിപ്രാേ, സിപ്ല, ബജാജ് ഓട്ടോ എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
നിഫ്റ്റി ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. എങ്കിലും മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പക്ഷപാതം കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിയുടെ താഴെയാണ്. ഡെയ്ലി ചാർട്ടിൽ, സൂചിക ബ്ലാക്ക് കാൻഡിൽ (black candle) രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം അവസാനിപ്പിച്ചു. ഈ പാറ്റേൺ ഒരു മാന്ദ്യത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 19,650 ലെവലിൽ ഹ്രസ്വകാല പിന്തുണയുണ്ട്. നിഫ്റ്റി ഈ നിലയ്ക്ക് താഴെ ക്ലോസ് ചെയ്താൽ, വരും ദിവസങ്ങളിലും താഴേയ്ക്കുള്ള പക്ഷപാതം തുടരാം. അല്ലെങ്കിൽ, പിന്തുണ ഏരിയയിൽ നിന്ന് ഒരു പുൾ ബായ്ക്ക് റാലി പ്രതീക്ഷിക്കാം.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,650-19,600-19,550
റെസിസ്റ്റൻസ് ലെവലുകൾ
19,720-19,800-19,880
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 11.8 പോയിന്റ് നഷ്ടത്തിൽ 44,612.05 ൽ ക്ലോസ് ചെയ്തു. സൂചിക ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. എങ്കിലും മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല സിംപിൾ മൂവിംഗ് ശരാശരിക്കു താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലാക്ക് കാർഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. സൂചിക 44,550 നു താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. അടുത്ത ഹ്രസ്വകാല പിന്തുണ 44,000 ആണ്. ഒരു ബൗൺസ് ബായ്ക്കിന് 44,800 ലെവലിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തണം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
44,550 -44,350 -44,150
പ്രതിരോധ നിലകൾ
44,800 -45,000 -45,200
(15 മിനിറ്റ് ചാർട്ടുകൾ)