

നിഫ്റ്റി 131.85 പോയിന്റ് (0.77 ശതമാനം) താഴ്ന്ന് 16,945.05 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 17,000-ന് താഴെ തുടരുകയാണെങ്കിൽ, കൂടുതൽ തിരിച്ചടി പ്രതീക്ഷിക്കാം.
നിഫ്റ്റി കാര്യമായ മാറ്റമില്ലാതെ 17,076.20 ൽ വ്യാപാരം തുടങ്ങി. രാവിലെ ഇൻട്രാഡേയിലെ ഉയർന്ന നില 17,109.40-ൽ പരീക്ഷിച്ചു. പിന്നീട് ക്രമേണ ഇടിഞ്ഞ് 16,917.30-ൽ താഴ്ന്ന നില പരീക്ഷിക്കുകയും ചെയ്തു. 16,945.05 ൽ ക്ലോസ് ചെയ്തു. എല്ലാ മേഖലകളും നഷ്ടത്തിൽ അവസാനിച്ചു. മാധ്യമങ്ങൾ, റിയൽ എസ്റ്റേറ്റ്, ലോഹം, പൊതുമേഖലാ ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ.
വിപണിഗതി നെഗറ്റീവ് ആയിരുന്നു, 464 ഓഹരികൾ ഉയർന്നു, 1740 ഓഹരികൾ ഇടിഞ്ഞു, 154 എണ്ണം മാറ്റമില്ലാതെ തുടർന്നു. നിഫ്റ്റിയിൽ സിപ്ല, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ്, ഡോ. റെഡ്ഡീസ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, അദാനി എന്റർപ്രൈസസ്, ടാറ്റാ സ്റ്റീൽ, ഹിൻഡാൽകോ എന്നിവയാണ് വലിയ നഷ്ടം കുറിച്ചത്.
മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു. ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾ ഇപ്പോഴും താഴേയ്ക്കുള്ള ചായ്‌വ് കാണിക്കുന്നു. ഡെയ്‌ലി ചാർട്ടിൽ സൂചിക ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി മുൻകാല പിന്തുണയായ 17,000-ന് താഴെ ക്ലോസ് ചെയ്തു. ഇതെല്ലാം കൂടുതൽ ഇടിവിനുള്ള സാധ്യത സൂചിപ്പിക്കുന്നു.
നിഫ്റ്റിക്ക് 17,917 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്. നിഫ്റ്റി ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഇന്നും ഇടിവ് തുടരാം. പുൾബായ്ക്ക് റാലി തുടങ്ങാൻ സൂചിക 17,000-ന് മുകളിൽ നീങ്ങേണ്ടതുണ്ട്. നിഫ്റ്റിക്ക് 16,750-ൽ ഹ്രസ്വകാല പിന്തുണയുണ്ട്, പ്രതിരോധം 17,300-ലാണ്.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 16,917-16,850-16,800
റെസിസ്റ്റൻസ് ലെവലുകൾ
17,000-17,080-17,150
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത - താഴേക്കു പക്ഷപാതം
ബാങ്ക് നിഫ്റ്റി 221.55 പോയിന്റ് നഷ്ടത്തിൽ 39,395.35 ൽ ക്ലോസ് ചെയ്തു. സാങ്കേതികമായി, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. കൂടാതെ മൊമെന്റം സൂചകങ്ങളും നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഇന്നു 39,295 ലെവലിന് താഴെ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിൽ കൂടുതൽ ഇടിവ് പ്രതീക്ഷിക്കാം. പോസിറ്റീവ് ട്രെൻഡിലാകാൻ, സൂചിക 39,800 ന് മുകളിൽ നീങ്ങേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 39,295 -39,125 -39,000
പ്രതിരോധ നിലകൾ
39,500 -39,725 -39,925
(15 മിനിറ്റ് ചാർട്ടുകൾ).
Read DhanamOnline in English
Subscribe to Dhanam Magazine