നിഫ്റ്റിക്ക് 19,650ൽ ഹ്രസ്വകാല പിന്തുണ; വിപണിയിൽ സമാഹരണ സാധ്യത
നിഫ്റ്റി ഇന്നലെ 9.85 പോയിന്റ് (0.05 ശതമാനം) നഷ്ടത്തോടെ 19,664.75-ൽ സെഷൻ അവസാനിപ്പിച്ചു. നിഫ്റ്റി 19,650 ലെവലിന് താഴെ ക്ലോസ് ചെയ്യുകയാണെങ്കിൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. അല്ലെങ്കിൽ കുറച്ച് ദിവസം കൂടി സമാഹരണം തുടരാം.
നിഫ്റ്റി കാര്യമായ മാറ്റമില്ലാതെ 19,682.80 ൽ വ്യാപാരം തുടങ്ങി. നിഫ്റ്റി ചെറിയ ട്രേഡിംഗ് ബാൻഡിൽ (19,637-19,699) നീങ്ങി 19,664.75 ൽ ക്ലോസ് ചെയ്തു. എഫ്എംസിജി, ഓട്ടോ, റിയൽറ്റി, മെറ്റൽ മേഖലകൾ നേട്ടമുണ്ടാക്കിയപ്പോൾ മാധ്യമങ്ങൾ, പൊതുമേഖലാ ബാങ്കുകൾ, ഐടി എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. 1080 ഓഹരികൾ ഉയർന്നു, 1193 ഓഹരികൾ ഇടിഞ്ഞു, 167 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോ കോർപ്, നെസ്ലെ, ബജാജ് ഓട്ടാേ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ പ്രധാന നഷ്ടം ഇൻഡസ് ഇൻഡ് ബാങ്ക്, സിപ്ല, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയ്ക്കാണ്.
നിഫ്റ്റി ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. എങ്കിലും മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പക്ഷപാതം കാണിക്കുന്നു. കൂടാതെ, നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്കു താഴെയാണ്. സൂചിക ദൈനംദിന ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ (black candle) രൂപപ്പെടുത്തി, 19,650ന്റെ പിന്തുണയ്‌ക്ക് സമീപം ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണ സാധ്യതയെ സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 19,650ൽ ഹ്രസ്വകാല പിന്തുണയുണ്ട്. നിഫ്റ്റി ഈ നിലവാരത്തിന് താഴെ ക്ലോസ് ചെയ്താൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. അല്ലെങ്കിൽ സമാഹരണം (consolidation) കുറച്ച് ദിവസം കൂടി തുടരാം.
പിന്തുണ-പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,635-19,560-19,500
റെസിസ്റ്റൻസ് ലെവലുകൾ
19,735-19,800-19,880
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 141.9 പോയിന്റ് നഷ്ടത്തിൽ 44,624.2 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല സിംപിൾ മൂവിംഗ് ശരാശരിക്കു താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഇൻട്രാഡേ പിന്തുണയായ 44,540നു താഴെയാണ് സൂചിക ട്രേഡ് ചെയ്തു നിലനിൽക്കുന്നതെങ്കിൽ, ഇടിവ് തുടരാം. പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക 44,750 നു മുകളിൽ നീങ്ങേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
44,540 -44,400 -44,200
പ്രതിരോധ നിലകൾ
44,750-44,935 -45,100
(15 മിനിറ്റ് ചാർട്ടുകൾ)