പുതിയ വാരത്തിന്റെ തുടക്കത്തിലും ബുള്ളുകള്‍ വിപണിയെ നിയന്ത്രിക്കുമോ?

നിഫ്റ്റി 178.2 പോയിന്റ് (0.97 ശതമാനം) ഉയർന്ന് 18,499.35 ലാണ് ക്ലോസ് ചെയ്തത്. 18,450 ലെവലിനു മുകളിൽ തുടർന്നാൽ പോസിറ്റീവ് ആക്കം തുടരാം

നിഫ്റ്റി ഉയർന്ന് 18368.30 ൽ വ്യാപാരം ആരംഭിച്ചു. സെഷനിലുടനീളം പോസിറ്റീവ് ആക്കം തുടർന്നു. സൂചിക 18499.35 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 18,508.80 ൽ ഇൻട്രാഡേയിലെ ഉയർന്ന നില പരീക്ഷിച്ചു. എല്ലാ മേഖലകളും നേട്ടത്തിൽ ക്ലോസ് ചെയ്തു. മാധ്യമങ്ങൾ, ഐടി, എഫ്എംസിജി, റിയൽറ്റി എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ മേഖലകൾ.

1187 ഓഹരികൾ ഉയർന്നു, 984 എണ്ണം ഇടിഞ്ഞു, 200 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാല മാർക്കറ്റ് പോസിറ്റീവ് ആയിരുന്നു. നിഫ്റ്റിയിൽ റിലയൻസ്, സൺ ഫാർമ, ഹിൻഡാൽകോ, ഡിവിസ് ലാബ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, ഒഎൻജിസി, ഗ്രാസിം, ബജാജ് ഓട്ടോ, ഭാരതി എയർടെൽ എന്നിവയ്ക്കാണ് പ്രധാന നഷ്ടം.

മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഹ്രസ്വകാല, ദീർഘകാല സിംപിൾ മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിന്റെ ഉയർന്ന നിലവാരത്തിനടുത്ത് ക്ലോസ് ചെയ്തു. നിഫ്റ്റി സമീപകാല കൺസോളിഡേഷൻ ബാൻഡായ 18,050 -18,450 ന് മുകളിൽ ക്ലോസ് ചെയ്തു. കാളകൾക്ക് അനുകൂലമായ ആക്കം നിലനിൽക്കുന്നുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. സൂചിക വ്യാപാരം 18,450 ലെവലിന് മുകളിൽ നിലനിൽക്കുകയാണെങ്കിൽ, വരും ദിവസങ്ങളിൽ സൂചിക അടുത്ത ഹ്രസ്വകാല പ്രതിരോധം 18,665 പരീക്ഷിച്ചേക്കാം.




പിന്തുണ - പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

18,450-18,400-18,325

റെസിസ്റ്റൻസ് ലെവലുകൾ

18,500-18,575-18,665

(15 മിനിറ്റ് ചാർട്ടുകൾ)

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 336 പോയിന്റ് നേട്ടത്തിൽ 44,018.00 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. എന്നാൽ സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിന്റെ ഉയർന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു.

സൂചികയ്ക്ക് 44,150 ലെവലിൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിൽ കൂടുതൽ മുന്നേറ്റം പ്രതീക്ഷിക്കാം. സൂചികയ്ക്ക് 43,600 ലെവലിൽ ഹ്രസ്വകാല പിന്തുണയുണ്ട്.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

43,900 -43,760 - 43,600

പ്രതിരോധ നിലകൾ

44,100 -44,250 - 44,400

(15 മിനിറ്റ് ചാർട്ടുകൾ)

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it