നിഫ്റ്റി 24,870 ന് മുകളിൽ ക്ലോസ് ചെയ്താൽ ബുള്ളിഷ് ട്രെൻഡ് തുടരും

ജൂലൈ 30 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 24,870 ന് മുകളിൽ ക്ലോസ് ചെയ്താൽ ബുള്ളിഷ് ട്രെൻഡ് തുടരും
Published on

നിഫ്റ്റി 21.20 പോയിൻ്റ് (0.09%) ഉയർന്ന് 24,857.30 ലാണ് ക്ലോസ് ചെയ്തത്. 24,800 എന്ന ഇൻട്രാഡേ സപ്പോർട്ട് ലെവലിന് മുകളിൽ നിഫ്റ്റി തുടരുകയാണെങ്കിൽ ബുള്ളിഷ് ട്രെൻഡ് തുടരും.

നിഫ്റ്റി ഉയർന്ന് 24,839.40 ൽ വ്യാപാരം തുടങ്ങി. മുകളിലേക്ക് നീങ്ങുന്നതിന് മുമ്പ് നിഫ്റ്റി 24,798.70 എന്ന താഴ്ന്ന നിലവാരത്തിലെത്തി. തുടർന്ന് സൂചിക ഉയർന്ന് 24,857.30 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് ഇൻട്രാഡേ ഉയരം 24,971.80 ൽ പരീക്ഷിച്ചു. മീഡിയ, ഓട്ടോ, റിയൽറ്റി, പ്രൈവറ്റ് ബാങ്കുകൾ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. എഫ്എംസിജി, ഫാർമ, ഐടി, പൊതുമേഖലാ ബാങ്കുകൾ എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ടത്. 1483 ഓഹരികൾ ഉയരുകയും 1078 ഓഹരികൾ ഇടിയുകയും 88 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു.

നിഫ്റ്റി 50 സൂചികയിൽ ടാറ്റാ മോട്ടോഴ്‌സ്, എൻടിപിസി, ബിപിസിഎൽ, പവർഗ്രിഡ് എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ എൽടി മെെൻഡ് ട്രീ, സിപ്ല, എസ്ബിഐ ലൈഫ്, ഗ്രാസിം എന്നിവ കൂടുതൽ നഷ്ടത്തിലായി.

മൊമെൻ്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടു മുകളിൽ ക്ലോസ് ചെയ്തു. ബുള്ളിഷ് ട്രെൻഡ് തുടരാനുള്ള സാധ്യതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. സൂചികയ്ക്ക് 24,870 ൽ പ്രതിരോധമുണ്ട്. ഈ നിലയ്ക്ക് മുകളിൽ സൂചിക ക്ലോസ് ചെയ്താൽ ഹ്രസ്വകാല ട്രെൻഡ് ബുള്ളിഷ് ആയി മാറും. അല്ലെങ്കിൽ, സൂചിക കുറച്ച് ദിവസത്തേക്ക് സമാഹരണം തുടരാം. . ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 24,800 ലാണ്.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 24,800 -24,700 -24,600

പ്രതിരോധം 24,900 -25,000 -25100

(15-മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡിംഗ്:

ഹ്രസ്വകാല പിന്തുണ 24,200 -23,650

പ്രതിരോധം 24,870 -25,500.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 93.05 പോയിൻ്റ് നേട്ടത്തിൽ 51,499.30 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ താഴോട്ടുള്ള പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്കു താഴെയാണ്. ഡെയ്‌ലി ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 51,200 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ തുടർന്നാൽ ബുള്ളിഷ് ട്രെൻഡ് തുടരും. 51,600 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം. ശക്തമായ ബുള്ളിഷ് പ്രവണതയ്ക്ക്, സൂചിക 51,900-ന് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

51,200 -50,900 -50,600

പ്രതിരോധ നിലകൾ

51,600 -51,950 -52,300

(15 മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ വ്യാപാരികൾക്ക്

ഹ്രസ്വകാല സപ്പോർട്ട് 50,650 -49,300

പ്രതിരോധം 51,900 -53,250.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com