ഓഹരി വിപണിയിൽ വിൽപ്പന സമ്മർദം; മിഡ്-സ്മോൾ ക്യാപുകൾ ഇടിഞ്ഞു, രൂപ നേട്ടത്തിൽ

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍സ് രണ്ടാം പാദ റിസല്‍ട്ട് മികച്ചതായെങ്കിലും ഓഹരി 10 ശതമാനത്തോളം ഇടിഞ്ഞു.
Institutional Investors Stake Analysis
പ്രതീകാത്മക ചിത്രംImage Source: Canva
Published on: 

വിപണി കുത്തനെ ഇടിയുകയാണ്. ആഗോള ആശങ്കകള്‍ക്കു പുറമേ ഇന്ത്യയുടെ വളര്‍ച്ചയെപ്പറ്റിയുള്ള ചോദ്യങ്ങളും വിപണിയെ താഴോട്ടു വലിക്കുന്നു. രാവിലെ താഴ്ന്നു വ്യാപാരം തുടങ്ങിയിട്ടു കൂടുതല്‍ ഇടിഞ്ഞ വിപണി പിന്നീടു ചാഞ്ചാടി.

രാവിലെ സെന്‍സെക്‌സ് 73,005 വരെയും നിഫ്റ്റി 22,554 വരെയും താഴ്ന്നു. പിന്നീടു ഗണ്യമായി കയറിയിട്ടു ചാഞ്ചാട്ടത്തിലായി. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒന്നര ശതമാനത്തിലധികം ഇടിഞ്ഞു. എല്ലാ വ്യവസായ മേഖലകളും ചുവപ്പിലായി.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍സ് രണ്ടാം പാദ റിസല്‍ട്ട് മികച്ചതായെങ്കിലും ഓഹരി 10 ശതമാനത്തോളം ഇടിഞ്ഞു. സിറ്റിയും നിര്‍മല്‍ ബാംഗും ഓഹരിക്കു വാങ്ങല്‍ ശിപാര്‍ശ നിലനിര്‍ത്തി. സിറ്റി ലക്ഷ്യവില 420 രൂപയിലേക്കു താഴ്ത്തി. നിര്‍മല്‍ ബാംഗ് 370 രൂപയാണു ലക്ഷ്യമിടുന്നത്.

ഇലക്ട്രിക്കല്‍ കേബിള്‍ കമ്പനിയായ കെഇഐ ഇന്‍ഡസ്ട്രീസ് രണ്ടാം പാദ റിസല്‍ട്ട് പ്രതീക്ഷയോളം വരാത്തതിനെ തുടര്‍ന്ന് ഒന്പതു ശതമാനം ഇടിഞ്ഞു.

താരതമ്യേന ദുര്‍ബലമായ രണ്ടാം പാദത്തില്‍ മികച്ച റിസല്‍ട്ട് ഉണ്ടാക്കിയ ഇന്ത്യന്‍ ഹോട്ടല്‍സിനു നൊമുറ വാങ്ങല്‍ ശിപാര്‍ശ നല്‍കി. 850 രൂപയാണു ബ്രോക്കറേജ് നിര്‍ണയിച്ച ലക്ഷ്യവില. ഗോള്‍ഡ്മാന്‍ സാക്‌സ് 890 രൂപ ലക്ഷ്യവില നിശ്ചയിച്ചു.

എറ്റേണലിന്റെ മികച്ച വളര്‍ച്ചയെ തുടര്‍ന്നു ജെപി മോര്‍ഗന്‍ ലക്ഷ്യവില 420 രൂപയായി ഉയര്‍ത്തി. സിഎല്‍എസ്എ 506 രൂപയാക്കി ലക്ഷ്യവില.

ഹെല്‍ത്ത് കെയര്‍ മേഖലയിലെ ടെക്‌നോളജി സൊലൂഷന്‍സ് കമ്പനിയായ സഗിലിറ്റിക്കു 58 രൂപ ലക്ഷ്യവില നിശ്ചയിച്ച ജെപി മോര്‍ഗന്‍ വാങ്ങല്‍ ശിപാര്‍ശ നല്‍കി.

മികച്ച രണ്ടാം പാദ റിസല്‍ട്ടിനെ തുടര്‍ന്ന് ഇന്റര്‍നാഷണല്‍ ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഹരി 10 ശതമാനം കുതിച്ചു.

പ്രതിരോധ ഓഹരികള്‍ ഇന്നും വലിയ താഴ്ചയിലായി. മസഗോണ്‍ ഡോക്ക് 5.6 ഉം ഗാര്‍ഡന്‍ റീച്ച് 6.3 ഉം കൊച്ചിന്‍ ഷിപ് യാര്‍ഡ് 1.2 ഉം ശതമാനം നഷ്ടത്തിലാണ്.

ഡിജിറ്റല്‍ സര്‍ട്ടിഫിക്കേഷന്‍, സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ഇമുദ്രയില്‍ ഡിജിറ്റല്‍ നുഴഞ്ഞുകയറ്റം നടന്നതായ റിപ്പോര്‍ട്ട് ഓഹരിയെ 14 ശതമാനം ഇടിവിലാക്കി.

രൂപ ഇന്നും ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളര്‍ രണ്ടു പൈസ കൂടി 94.48 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീടു ഡോളര്‍ 94.32 രൂപ വരെ താഴ്ന്നു.

ലോക വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4100 ഡോളറിനു താഴേക്കു വീണു. രാജ്യാന്തര ഔണ്‍സിനു 4093 ഡോളറില്‍ നില്‍ക്കുന്നു. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 1240 രൂപ കുറഞ്ഞ് 1,05,880 രൂപയില്‍ എത്തി.

ക്രൂഡ് ഓയില്‍ വില അല്‍പം ഉയര്‍ന്നു. ബ്രെന്റ് ഇനം 110.54 ഡോളറിലും ഡബ്‌ള്യുടിഐ ഇനം 98.44 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com