ഉത്സാഹത്തോടെ വിപണി; മെറ്റൽ ഓഹരികൾ തിരുത്തലിൽ

വിപണി ഉത്സാഹപൂർവം വ്യാപാരം തുടങ്ങി. പിന്നീടു കൂടുതൽ ഉയരങ്ങളിലേക്കു കയറി. തലേന്നു വലിയ കുതിപ്പു കാണിച്ച മെറ്റൽ ഓഹരികൾ ഇന്നു തിരുത്തലിലായി. നിഫ്റ്റി മെറ്റൽ സൂചിക താഴ്ന്നു. റിയൽറ്റിയും ഇന്നു താഴോട്ടാണ്. ഫാർമയും ഹെൽത്ത് കെയറും നേരിയ നേട്ടം മാത്രം കാണിച്ചു.' എഫ്എംസിജി ഓഹരികൾ ഇന്നും ഉയർന്നു.

ബാങ്ക്, ഐടി ഓഹരികൾ മുന്നേറി. എന്നാൽ ഇന്നു റിസൽട്ട് പ്രസിദ്ധീകരിക്കാനിരിക്കുന്ന ടിസിഎസ് ഓഹരിയിൽ രാവിലെ വിൽപന സമ്മർദം. ഓഹരി വില 0.4 ശതമാനം താണു. ഓഹരി പിന്നീടു നേട്ടത്തിലായി.

ഡി മാർട്ട് സ്റ്റാേറുകൾ നടത്തുന്ന അവന്യു സൂപ്പർ മാർട്സിൻ്റെ റിസൽട്ട് നാളെ പുറത്തുവിടും. ഓഹരിവില അര ശതമാനം ഉയർന്നു.

ഡോളർ ഇന്നു രാവിലെ അഞ്ചു പൈസ നേട്ടത്തിൽ 79.23 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 79.24 രൂപയിലെത്തി. ഇന്നലെ 106.9 ലേക്കു താണ ഡോളർ സൂചിക ഇന്നു 107.21 ലേക്കു കയറി.

സ്വർണം ലോകവിപണിയിൽ 1741 ഡോളറിലേക്കു കുറഞ്ഞു. കേരളത്തിൽ ഇന്നു പവൻ വിലയിൽ മാറ്റമില്ല. 37,480- രൂപയിൽ തുടർന്നു.

ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വില ഇന്നു രാവിലെ 105 ഡോളറിനു മുകളിലെത്തി.

ക്രിപ്റ്റോ കറൻസികൾ ഇന്ന് അൽപം നേട്ടമുണ്ടാക്കി. ബിറ്റ് കോയിൻ വില ഏഴു ശതമാനം ഉയർന്നു.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it