ഡോളർ ഒഴുകുന്നു,ഓഹരികൾ മുന്നേറ്റത്തില്‍

ഡോളറിൻ്റെ കരുത്തിനു മുന്നിൽ ആശങ്കകൾക്കു സ്ഥാനമില്ല. ഡോളർ ഒഴുകിയെത്തുമ്പോൾ അമേരിക്കൻ - ജാപ്പനീസ് വിപണികളുടെ കോവിഡ് ഭീതി ഇന്ത്യൻ വിപണിയെ വലയ്ക്കില്ല. ഇന്നു രാവിലെ താഴ്ചയിൽ തുടങ്ങിയ വിപണി പിന്നീടു തിരിച്ചുകയറുന്നതാണു കണ്ടത്.

നവംബറിൽ ഇതുവരെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് 550 കോടി ഡോളർ (40,000 കോടി രൂപ) എത്തിച്ചു. ഓഹരി വിലകൾ മറ്റ് ആശങ്കകളെ അവഗണിച്ച് ഉയരുന്നത് റിക്കാർഡ് നിലവാരത്തിൽ വിദേശ പണം ഒഴുകിയെത്തുന്നതു കൊണ്ടാണ്.

ബോയിംഗ് 737 മാക്സ് വിമാനങ്ങൾക്കു പറക്കാൻ അനുമതി നൽകിയ അമേരിക്കൻ വ്യോമഗതാഗത അഥോറിറ്റിയുടെ തീരുമാനം സ്പൈസ്ജെറ്റ് ഓഹരികളെ ഉയർത്തി. സപൈസ് ജെറ്റിന് 13 ബോയിംഗ് 737 മാക്സ് വിമാനങ്ങൾ ഉണ്ട്. രണ്ടു വർഷമായി ഈ വിമാനങ്ങൾ സർവീസ് നടത്താൻ വിലക്കുണ്ടായിരുന്നു. ചില അപകടങ്ങളെ തുടർന്നാണിത്. വിലക്ക് നീങ്ങിയതു സപൈസ് ജെറ്റിനു സർവീസുക് പുനരാരംഭിക്കാൻ സാഹചര്യമൊരുക്കും.

ഉത്സവ സീസണിലെ മികച്ച വിൽപന ഹീറോ മോട്ടോകോർപിൻ്റെ ഓഹരി വില ഉയർത്തി.

കുറേ ദിവസങ്ങളായി മുകളിലോട്ടു മാത്രം പോയിരുന്ന ബാങ്കുകളുടെ ഓഹരി വില ഇന്നു താഴോട്ടായി.

മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ കഴിഞ്ഞ ദിവസങ്ങളിലേതുപോലെ ഉയരത്തിലേക്കു തന്നെ നീങ്ങുകയാണ്.

ഏഷ്യൻ വ്യാപാരത്തിൽ സ്വർണറില ഔൺസിന് 1866 ഡോളറിലേക്കു താണു.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it