ആവേശം നിലനിർത്തി മുന്നേറ്റം; രൂപ വീണ്ടും കുതിപ്പിൽ

ഇന്ത്യൻ വിപണി പ്രതീക്ഷ പോലെ നല്ല ആവേശത്തോടെ ഇന്നു വ്യാപാരം തുടങ്ങി. മിനിറ്റുകൾക്കകം ഒരു ശതമാനം നേട്ടത്തിലേക്കു മുഖ്യ സൂചികകൾ ഉയർന്നു. ക്രമേണ നിഫ്റ്റി 200-ലേറെ പോയിൻ്റ് കയറി 17,100-നു മുകളിലായി. സെൻസെക്സ് 57,500നു മുകളിലേക്കു കയറി.

രൂപ ഇന്നു രാവിലെ നല്ല കുതിപ്പ് നടത്തി. ഡോളർ 79.35 രൂപയിലേക്കു താഴ്ന്നാണു വ്യാപാരം. രണ്ടാഴ്ചയ്ക്കുള്ളിലെ ഏറ്റവും താഴ്ന്ന ഡോളർ നിലവാരമാണിത്. ഇന്നലെ 79.75 രൂപയിലാണു ഡോളർ ക്ലോസ് ചെയ്തത്. രാവിലെ രൂപയുടെ നേട്ടം അര ശതമാനം. വിദേശ നിക്ഷേപകർ ഇന്ത്യയിലേക്കു വീണ്ടും പണം കൊണ്ടുവരും എന്നായതോടെ രൂപയുടെ വീഴ്ചയ്ക്ക് അവസാനമായി എന്നു വിപണി വിലയിരുത്തി.
വരുമാനം കൂടുകയും നഷ്ടത്തിൽ നിന്നു മാറി നല്ല അറ്റാദായം രേഖപ്പെടുത്തുകയും ചെയ്ത ടിവിഎസ് മോട്ടോർ ഒൻപതു ശതമാനത്തോളം ഉയർന്നു. ബജാജ്, ഹീറോ, ഐഷർ, മഹീന്ദ്ര, മാരുതി, അശാേക് ലെയ്ലൻഡ് തുടങ്ങിയവ രണ്ടു മുതൽ അഞ്ചു വരെ ശതമാനം നേട്ടത്തിലായി. നിഫ്റ്റി ഓട്ടാേ 2.35 ശതമാനം നേട്ടമുണ്ടാക്കി.
അമേരിക്കൻ വിപണിയിലെ വിൽപനയിൽ തിരിച്ചടി നേരിട്ടതു ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ഓഹരി നാലു ശതമാനം ഇടിയാൻ കാരണമായി. സിപ്ള, സൺ, ലൂപിൻ, അരബിന്ദോ തുടങ്ങി കയറ്റുമതി രംഗത്തു സജീവമായ ഫാർമ കമ്പനികളും നഷ്ടത്തിലാണ്. നിഫ്റ്റി ഫാർമ 0.7 ശതമാനം താഴ്ചയിലായി. ഹെൽത്ത് കെയർ ആണു നഷ്ടത്തിലായ അടുത്ത ബിസിനസ് മേഖല.
മെറ്റൽ സൂചിക 2.46 ശതമാനവും ഓട്ടോ സൂചിക 2.35 ശതമാനവും ഉയർച്ചയോടെ നേട്ടത്തിനു മുന്നിൽ നിന്നു. ടാറ്റാ സ്റ്റീൽ അഞ്ചു ശതമാനത്തോളം കയറി. ഇന്നലെ 11 ശതമാനം കുതിച്ച ബജാജ് ഫിനാൻസും ബജാജ് ഫിൻ സർ
പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ റിസൽട്ട് പ്രതീക്ഷയിലും മോശമായി എന്നതുകൊണ്ട് ഓഹരി വില മൂന്നര ശതമാനം ഇടിഞ്ഞു.
ലോക വിപണിയിൽ സ്വർണം 1759 ഡോളറിലേക്കു കയറി. കേരളത്തിൽ പവന് 80 രൂപ വർധിച്ച് 37,760 രൂപയായി. ഇന്നലെ ഉച്ചയ്ക്കു ശേഷം വില വർധിപ്പിച്ചതും ഡോളർ നിരക്ക് ഗണ്യമായി ഇടിഞ്ഞതുമാണു വർധന കുറവാകാൻ കാരണം.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it