തുണയായി പണനയം

ഉയർന്നു തുടങ്ങി. പിന്നീടു റിസർവ് ബാങ്കിൻ്റെ പണനയം ഓഹരി സൂചികകളുടെ ഉയർച്ചയെ തുണച്ചു. കടപ്പത്ര വിപണിക്കും നയം ആവേശം പകർന്നു. സെൻസെക്സ് 49,700 നും നിഫ്റ്റി 14,800 നും മുകളിലായി.

പലിശ നിരക്കു താഴ്ത്തിയും പണലഭ്യത വർധിപ്പിച്ചുമുള്ള ഉദാര നയം ആവശ്യമുള്ള കാലത്തോളം തുടരാനാണു പണനയ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചത്. യാതൊരു നിരക്കുകളിലും മാറ്റം വരുത്തിയില്ല. ഇതെല്ലാം വിപണി പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്തു പോലെ തന്നെ.
വളർച്ച പ്രതീക്ഷ 10.5 ശതമാനം നിലനിർത്തി. ഒന്നാം പാദത്തിൽ 22.6%, രണ്ടിൽ 8.3%, മൂന്നിൽ 5.4%, നാലിൽ 6.2% എന്നിങ്ങനെയാണു പ്രതീക്ഷ. ചില്ലറ വിലക്കയറ്റം 5.2 ശതമാനമായിരിക്കും ആദ്യ പകുതിയിൽ എന്നാണു റിസർവ് ബാങ്ക് നിഗമനം.
സർക്കാർ കടപ്പത്രങ്ങൾ തിരിച്ചു വാങ്ങാൻ ഒരു പദ്ധതി പ്രഖ്യാപിച്ചു. ഒന്നാം പാദത്തിൽ ഒരു ലക്ഷം കോടി രൂപയുടെ കടപ്പത്രങ്ങൾ തിരിച്ചു വാങ്ങും. ഭീമമായ കടമെടുപ്പ് വരാനിരിക്കെ ഇങ്ങനെയൊന്ന് അനിവാര്യമായിരുന്നു. അല്ലെങ്കിൽ കടപ്പത്ര പലിശ കൂട്ടേണ്ടി വരുമായിരുന്നു. ഈ പദ്ധതിയിലെ ആദ്യ ഗഡുവായി ഏപ്രിൽ 15-ന് 25,000 കോടിയുടെ കടപ്പത്രങ്ങൾ തിരിച്ചു വാങ്ങും.
ഈ പദ്ധതി കടപ്പത്രങ്ങളുടെ വില ഉയർത്തി. നിക്ഷേപനേട്ടം (Yield) കുത്തനെ താണു. പത്തു വർഷ കടപ്പത്രങ്ങളുടെ നിക്ഷേപ നേട്ടം 6.07 ശതമാനമായി താണു. രാവിലെ 6.166 ശതമാനമായിരുന്നു നിക്ഷേപ നേട്ടം.
ഡോളറിന് വില കൂടി. 37 പൈസ വർധിച്ച് 73.8 രൂപയായി.
സ്വർണ വില വിദേശത്ത് 1740 ഡോളറിലാണ്.കേരളത്തിൽ പവന് 200 രൂപ കൂടി 34,120 രൂപയായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it