Begin typing your search above and press return to search.
ഓഹരി സൂചിക താഴേയ്ക്ക് പോകാൻ കാരണം ഇതാണ്

പ്രതീക്ഷയോടെ വ്യാപാരം തുടങ്ങിയ വിപണി ഇന്ന് അൽപ നേരം കഴിഞ്ഞപ്പോൾ മുൻ ദിവസങ്ങളിലേതുപോലെ താഴോട്ടു നീങ്ങി. ബാങ്ക് ഓഹരികളാണ് ഇന്നും മുഖ്യ സൂചികകളെ വലിച്ചു താഴ്ത്തിയത്. മിഡ് ക്യാപ് സൂചികയും മുഖ്യസൂചികകളുടെ കൂടെ താഴോട്ടു നീങ്ങി. ഏഷ്യൻ ഓഹരി സൂചികകൾ പൊതുവേ ഇന്നു ദുർബലമായി.
സ്റ്റീൽ, മെറ്റൽ കമ്പനികൾ ഇന്നു താഴാേട്ടു പോയി. പഞ്ചസാര ഓഹരികൾ കയറ്റം തുടർന്നു.
ഗൃഹോപകരണ കമ്പനികൾ ഈയാഴ്ച വില വർധിപ്പിക്കും. എയർ കണ്ടീഷണർ, റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ തുടങ്ങിയവയുടെ വിലയിൽ മൂന്നു മുതൽ എട്ടുവരെ ശതമാനം വർധനയാണു വരിക.
ആരോഗ്യമേഖലയ്ക്കു കേന്ദ്രം പ്രഖ്യാപിച്ച ആശ്വാസ പാക്കേജിൻ്റെ ബലത്തിൽ ആശുപത്രി കമ്പനികളുടെ ഓഹരികൾ കയറി.
ഡോളർ ഇന്ന് ഒൻപതു പൈസ ഉയർന്ന് 74.28 രൂപയിൽ ഓപ്പൺ ചെയ്തു.
സ്വർണം ലോകവിപണിയിൽ 1774 ഡോളറിലാണ്. കേരളത്തിൽ സ്വർണ വിലയിൽ മാറ്റമില്ല.
ക്രൂഡ് ഓയിൽ വില താഴ്ന്ന നിലവാരത്തിൽ തുടർന്നു. വ്യാഴാഴ്ചത്തെ ഒപെക് പ്ലസ് യോഗത്തിനു ശേഷമേ വിപണിഗതി വ്യക്തമാകൂ.
Next Story