ദിശാബോധമില്ല; ചാഞ്ചാട്ടത്തിനൊടുവിൽ വിപണി നേട്ടത്തിൽ

വിപണി ദിശാബോധം കിട്ടാതെ അലയുന്ന ദൃശ്യമാണു രാവിലെ കണ്ടത്. മുഖ്യസൂചികകൾ ചാഞ്ചാടി. നിഫ്റ്റിയും സെൻസെക്സും ഇടയ്ക്കിടെ നഷ്ടത്തിലും നേട്ടത്തിലുമായി. ഒരു മണിക്കൂർ പിന്നിടുമ്പോഴാണു മുഖ്യസൂചികകൾ രണ്ടും ഒരു സമയം നേട്ടത്തിലായത്.

ഐടി കമ്പനികൾ മാത്രമാണ് വ്യക്തമായ ഉയർച്ച കാണിച്ചത്. ബാങ്ക്, ധനകാര്യ ഓഹരികൾ തുടക്കത്തിൽ കുത്തനേ താണു. പിന്നീടു നഷ്ടം ഗണ്യമായി കുറച്ചു.
ആദ്യം നഷ്ടത്തിലായിരുന്ന ഓയിൽ കമ്പനികൾ പിന്നീടു നേട്ടത്തിലായി.
ഹീറോ മോട്ടോ കോർപിൻ്റെ മേയ് മാസത്തെ വിൽപന പ്രതീക്ഷയിലും വളരെ കുറവായത് ഓഹരിവില മൂന്നു ശതമാനം താഴാൻ ഇടയാക്കി.
20 കോടി ഡോളറിൻ്റെ ഇലക്ട്രിക് വാഹന ഓർഡർ ലഭിച്ചത് ഗ്രീവ്സ് കോട്ടൻ്റെ ഓഹരിവില എട്ടു ശതമാനത്തോളം ഉയർത്തി.
റോയൽ എൻഫീൽഡ് വിൽപ്പന പ്രതീക്ഷയിലും മെച്ചപ്പെട്ടെങ്കിലും ഐഷർ മാേട്ടാേഴ്‌സിൻ്റെ ഓഹരിവില ഒരു ശതമാനത്തോളം താഴ്ന്നു.
അഡാനി ഗ്രൂപ്പ് ഓഹരികളിൽ അഡാനി പവർ ഒഴികെയുള്ളവ ഇന്നു നേട്ടത്തിലായി. കഴിഞ്ഞ ദിവസം ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലായിരുന്നു.
സ്വർണം രാജ്യാന്തര വിപണിയിൽ 1845 ഡോളറിലാണ്. കേരളത്തിൽ പവന് 80 രൂപ വർധിച്ച് 38,080 രൂപയായി.
ഡോളർ ഇന്ന് 77.60 രൂപയിൽ വ്യാപാരമാരംഭിച്ചു.
യുഎഇ ക്രൂഡ് ഓയിൽ ഉൽപാദനം വർധിപ്പിച്ചേക്കുമെന്ന റിപ്പാേർട്ടിനെ തുടർന്നു ക്രൂഡ് ഓയിൽ വില വീപ്പയ്ക്കു മൂന്നു ഡോളർ താണ് 113 ഡോളർ ആയി. പിന്നീടു 114.3 ഡോളറിലേക്കു കയറി.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it