വിപണിയില്‍ ആശ്വാസറാലി, തിരിച്ചുവരവിന്റെ പാതയിലോ?

വിപണി പ്രതീക്ഷിച്ചിരുന്ന കാര്യങ്ങളൊക്കെ സംഭവിച്ചു, യുഎസ് ഫെഡ് ഒറ്റരാത്രികൊണ്ട് 75 ബിപിഎസ് വര്‍ധിപ്പിച്ചു. ഇതിന് പിന്നാലെ പ്രതീക്ഷിച്ചത് പോലെ വിപണി ആശ്വാസറാലിയും കണ്ടു. ഇത് തുടരുമോ എന്നാണ് നിക്ഷേപകരും നോക്കിക്കാണുന്നത്. തുടക്കത്തില്‍ 300 ലധികം പോയ്ന്റ് ഉയര്‍ന്ന വിപണി പച്ചയില്‍ തന്നെയാണ് നീങ്ങുന്നത്. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 52717 പോയ്ന്റിലും നിഫ്റ്റി 50 സൂചിക 15,728 പോയ്ന്റിലുമാണ് വ്യാപാരം തുടരുന്നത്.

വിശാല വിപണികളില്‍, ബിഎസ്ഇ മിഡ്ക്യാപ് സ്മോള്‍ ക്യാപ് സൂചികകളും മുന്നേറുകയാണ്. ഇവ ഒരു ശതമാനം വരെ ഉയര്‍ന്നു. മേഖലാതലത്തില്‍, എല്ലാ സൂചികകളും പോസിറ്റീവോടെയാണ് മുന്നേറുന്നത്. മേഖലാതലത്തില്‍ ഫിനാന്‍ഷ്യല്‍സ്, പിഎസ്ബികള്‍, ബാങ്കുകള്‍, ഓട്ടോ, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ & ഗ്യാസ് പോക്കറ്റുകള്‍ എന്നിവ ഓരോ ശതമാനം വീതം നേട്ടമുണ്ടാക്കി.
ജിഇ എനര്‍ജി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഗുജറാത്തിലെ കണ്ടിന്യം ഗ്രീന്‍ എനര്‍ജിയുടെ 148.5 മെഗാവാട്ടിന്റെ മോര്‍ജാര്‍ ഓണ്‍ഷോര്‍ വിന്‍ഡ് പ്രോജക്റ്റിലെ 49 ശതമാനം ഓഹരികള്‍ ഏറ്റെടുത്തതിന് പിന്നാലെ കമ്പനികളില്‍ ജിഇ പവര്‍ ഇന്ത്യ രണ്ട് ശതമാനത്തിലധികം നേട്ടമുണ്ടാക്കി. കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ മഹീന്ദ്ര ബ്ലൂംഡേല്‍ ഡെവലപ്പേഴ്സ് അതിന്റെ രണ്ടാമത്തെ റെസിഡന്‍ഷ്യല്‍ പ്രോജക്റ്റ് 'മഹീന്ദ്ര നെസ്റ്റാള്‍ജിയ' പൂനെയില്‍ ആരംഭിച്ചതോടെ മഹീന്ദ്ര ലൈഫ്സ്പേസും രണ്ട് ശതമാനം ഉയര്‍ന്നു.


Related Articles
Next Story
Videos
Share it