നേട്ടം തുടര്‍ന്ന് വിപണി, സെന്‍സെക്‌സ് 401 പോയ്ന്റ് ഉയര്‍ച്ചയില്‍

ഇന്നലെ നേട്ടത്തോടെ ക്ലോസ് ചെയ്ത വിപണി പോസിറ്റീവോടെയാണ് വ്യാപാരം ആരംഭിച്ചത്. രാവിലെ 11.20 ന് ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 0.74 ശതമാനം അഥവാ 400 പോയ്ന്റ് ഉയര്‍ച്ചയോടെ 52,648 പോയ്ന്റിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 50 സൂചിക 0.79 ശതമാനം അഥവാ 122 പോയ്ന്റ് കയറി 15,679 പോയ്ന്റിലുമെത്തി. ബാങ്കുകളും ഫിനാന്‍സ് കമ്പനികളും, മീഡിയ കമ്പനികളുടെ വിപണിയെ ഇന്ന് ഉയര്‍ച്ചയിലേക്ക് നയിച്ചത്.

വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1.2 ശതമാനം വരെ ഉയര്‍ന്നു. മേഖലാതലത്തില്‍ എല്ലാ സൂചികകളും പോസിറ്റീവിലാണ് നീങ്ങുന്നത്. നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍, പ്രൈവറ്റ് ബാങ്ക്, മീഡിയ എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ റിയല്‍റ്റി, ഓട്ടോ, ഐടി, എഫ്എംസിജി, ഫാര്‍മ തുടങ്ങിയ ഓഹരികളും ഉയര്‍ന്നു.
ഓഹരികളില്‍ ഡിസിഎം ശ്രീറാമിന്റെ ഓഹരി വില രണ്ട് ശതമാനം ഉയര്‍ന്നു. 65 കോടി രൂപയുടെ നിക്ഷേപത്തിന് ബോര്‍ഡ് അംഗീകാരം നല്‍കിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഡിസിഎം ശ്രീറാമിന്റെ ഓഹരി വില ഉയര്‍ന്നത്. ഡാല്‍മിയ ഭാരത് (3.94 ശതമാനം), ടിവിഎസ് മോട്ടോര്‍ (3.69 ശതമാനം) തുടങ്ങിയവയും നേട്ടത്തോടെയാണ് മുന്നേറുന്നത്.


Related Articles
Next Story
Videos
Share it