വിപണി ചാഞ്ചാട്ടത്തില്‍: മെറ്റല്‍, ഐടി ഓഹരികള്‍ ഇടിഞ്ഞു

വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.7 ശതമാനം വരെ ഉയര്‍ന്നു
വിപണി ചാഞ്ചാട്ടത്തില്‍:  മെറ്റല്‍, ഐടി ഓഹരികള്‍ ഇടിഞ്ഞു
Published on: 

ബെഞ്ച് മാര്‍ക്ക് സൂചികകള്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും പിന്നാലെ വിപണി ചാഞ്ചാട്ടത്തിലേക്ക് വീണു. ആഗോളതലത്തില്‍ ക്രൂഡ് ഓയ്ല്‍ വില കുറഞ്ഞതോടെയാണ് വിപണി പോസിറ്റീവോടെ വ്യാപാരം തുടങ്ങിയത്. എന്നാല്‍, മെറ്റല്‍, ഓഹരികള്‍ ഇടിഞ്ഞതോടെ പച്ചയിലും ചുവപ്പിലുമായി ചാഞ്ചാടുകയാണ് വിപണി. സെന്‍സെക്‌സ് 56,689 പോയ്ന്റിലും 16,900 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.

ഏഷ്യന്‍ പെയ്ന്റ്സ്, എം ആന്‍ഡ് എം, മാരുതി, അള്‍ട്രാക്ടെക് സിമന്റ്, ആക്സിസ് ബാങ്ക്, എല്‍ ആന്‍ഡ് ടി, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് വിപണിയില്‍ മുന്നേറുന്നത്. ടാറ്റ സ്റ്റീല്‍, റിലയന്‍സ്, ഇന്‍ഫോസിസ്, കൊട്ടക് ബാങ്ക്, ടെക് എം, ആര്‍ഐഎല്‍, വിപ്രോ, ടിസിഎസ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഇന്ത്യന്‍ ഓയില്‍, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് ഇടിവിലേക്ക് വീണത്. എന്നാല്‍, ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.7 ശതമാനം വരെ ഉയര്‍ന്നതോടെ വിശാല വിപണികള്‍ ബെഞ്ച് മാര്‍ക്ക് സൂചികകളെ മറികടന്നു.

സെക്ടര്‍ തലത്തില്‍, ഓട്ടോ, റിയല്‍റ്റി, എഫ്എംസിജി, ഫാര്‍മ സൂചികകള്‍ 1-2 ശതമാനം വരെ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. എനര്‍ജി, മെറ്റല്‍, ഐടി മേഖലകള്‍ ചുവപ്പിലാണ് തുടരുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```