ഓഹരി വിപണിയിൽ കൂടുതൽ ആഴമേറിയ തിരുത്തലോ? ഐ റ്റി സി , ടൈറ്റൻ , കോൾ ഇന്ത്യ ഓഹരി വിലകൾ താഴ്ന്നത് എന്തുകൊണ്ട്?

ഓഹരി വിപണിയിൽ കൂടുതൽ ആഴമേറിയ തിരുത്തലോ? ഐ റ്റി സി , ടൈറ്റൻ , കോൾ ഇന്ത്യ ഓഹരി വിലകൾ താഴ്ന്നത് എന്തുകൊണ്ട്?

മിഡ്, സ്മാേൾ ക്യാപ് ഓഹരികളും ഇടിഞ്ഞു
Published on

ആഗോള സൂചനകളുടെ പിന്നാലെ ഇന്ന് ഇന്ത്യൻ ഓഹരി വിപണി താഴ്ന്നു തുടങ്ങി. പിന്നീടു വീണ്ടും താഴോട്ടു നീങ്ങി. മറ്റ് ഏഷ്യൻ രാജ്യങ്ങളിലും വിപണികൾ ഇടിവിലാണ്. നിഫ്റ്റി 18,100-നും സെൻസെക്സ് 60,700-നും താഴെയായി.

നിഫ്റ്റി 18,100 ൻ്റെ സപ്പോർട്ടിനു താഴോട്ടു നീങ്ങിയതു കൂടുതൽ ആഴമേറിയ തിരുത്തലിനു വഴിതെളിക്കുമെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. മിഡ്, സ്മാേൾ ക്യാപ് ഓഹരികളും ഇടിഞ്ഞു.

ബാങ്ക്, ധനകാര്യ, മെറ്റൽ ഓഹരികളിലാണു വലിയ തകർച്ച. പലിശ മാർജിൻ കുറഞ്ഞത് പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ഓഹരി വില ഒൻപതു ശതമാനം താഴ്ത്തി. ബാങ്ക് ഓഫ് ബറോഡ നാലു ശതമാനം താണു. ഇൻഡസ് ഇൻഡ് ബാങ്ക് ഏഴര ശതമാനം ഉയർന്നു.

ലോഹങ്ങളുടെ വിലയിടിവ് ടാറ്റാ സ്റ്റീൽ, ഹിൻഡാൽകോ, വേദാന്ത, ജെഎസ്ഡബ്ള്യു സ്റ്റീൽ തുടങ്ങിയവയെ വലിച്ചു താഴ്ത്തി.

ഈയിടെ വലിയ കുതിപ്പു കാണിച്ച ദീപക് നൈട്രെെെെറ്റിൻ്റെ ലാഭമാർജിൻ പ്രതീക്ഷയിലുo താഴെയായത് മൂലം ഓഹരി വില ആറു ശതമാനത്തോളം താണു. മാർജിൻ ഇടിവ് ടാറ്റാ കെമിക്കൽസ് ഓഹരിയെ എട്ടു ശതമാനത്തിലേറെ താഴ്ത്തി. റിസൽട്ടിനെ തുടർന്ന് ഐടിസി ഓഹരി മൂന്നു ശതമാനം താഴ്ന്നു.

പ്രതീക്ഷയിലും മികച്ച വരുമാന - ലാഭവളർച്ച ഉണ്ടായിട്ടും യുനൈറ്റഡ് ബ്രൂവറീസിൻ്റെയും യുനൈറ്റഡ് സ്പിരിറ്റ്സിൻ്റെയും ഓഹരി വില താഴ്ന്നു.

ലാഭ മാർജിൻ പ്രതീക്ഷയെ മറി കടന്നത് ബജാജ് ഓട്ടോയുടെ വില രണ്ടു ശതമാനത്തിലേറെ ഉയരാൻ കാരണമായി.

ഭാവി വരുമാനം കൂടുമെന്ന സൂചന എൽ ആൻഡ് ടി ഓഹരി മൂന്നര ശതമാനം ഉയരാൻ കാരണമായി. മികച്ച റിസൽട്ട് പുറത്തുവിട്ട ടൈറ്റനു മൂന്നു ശതമാനം ഇടിവ് ഇന്നു രാവിലെ നേരിട്ടു.

ക്രൂഡ് ഓയിൽ വിലയിടിവ് ഒഎൻജിസി ഓഹരി മൂന്നു ശതമാനം ഇടിയാൻ വഴിതെളിച്ചു. കൽക്കരി വില ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായത് കോൾ ഇന്ത്യയുടെ വിലയിടിച്ചു.

ക്രൂഡ് ഓയിൽ വില വീണ്ടും താണു. ബ്രെൻ്റ് ഇനം 82.5 ഡോളറിലെത്തി. ഇന്നു രാവിലെ വില രണ്ടര ശതമാനത്തോളം ഇടിഞ്ഞു. ഇന്നലെ രാവിലെ 86.5 ഡോളറായിരുന്നു വില.

ഡോളർ സൂചിക താണതും ഓഹരികളുടെ ആകർഷണം കുറഞ്ഞതും സ്വർണവിലയെ ഔൺസിന് 1800 ഡോളറിലേക്ക് കയറ്റി.

കേകേരളത്തിൽ പവന് 160 രൂപ കൂടി 35,960 രൂപയായി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com