എണ്ണ കിണര്‍ വാടക കുതിക്കുന്നു, ഈ ഓയില്‍ ഡ്രില്ലിംഗ് ഓഹരി 20 % വര്‍ധിച്ചേക്കാം

ഡി പി ജിന്‍ഡാല്‍ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട സ്ഥാപനമാണ് ജിന്‍ഡാല്‍ ഡ്രില്ലിംഗ് & ഇന്‍ഡസ്ട്രീസ് (Jindal Drilling & Industries). കഴിഞ്ഞ 3 പതിറ്റാണ്ടായി എണ്ണ, പ്രകൃതി വാതക ഡ്രില്ലിംഗ് രംഗത്ത് സജീവമായിട്ടുള്ള സ്ഥാപനമാണ്. സ്വന്തമായി എണ്ണ കിണര്‍ (oil rigs) ഉള്ളത് കൂടാതെ വാടകക്കും എടുക്കുന്നുണ്ട്. പ്രമുഖ എണ്ണ, വാതക പര്യവേക്ഷണ കമ്പനിയായ ഒ എന്‍ ജി സി യുമായി ദീര്‍ഘകാലമായി ബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഓരോ മൂന്ന് വര്‍ഷവും ഒ എന്‍ ജി സി യുമായിട്ടുള്ള കരാര്‍ പുതുക്കി വരുകയാണ്.

എണ്ണ, വാതക ഡിമാന്‍ഡ് വര്‍ധിക്കുന്നത് അനുസരിച്ച് എണ്ണ കിണറിന്‍ റ്റെ ചാര്‍ട്ടര്‍ നിരക്കുകള്‍ വര്‍ധിക്കുകയാണ്. പുതുക്കിയ കരാറില്‍ ഒ എന്‍ ജി സി ക്ക് പ്രതിദിനം 45,000 -48000 ഡോളര്‍ നിരക്കിലാണ് സേവനം നല്‍കുന്നത്. മുന്‍പത്തെ കരാറിനെക്കാള്‍ 40 -55 % നിരക്ക് വര്‍ധനവ്.
2022 -23 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 37.6 % വര്‍ധിച്ച് 138 കോടി രൂപയായി. പലിശക്കും, നികുതിക്കും മുന്‍പുള്ള വരുമാനം 180 % വര്‍ധിച്ച് 47.5 കോടി രൂപയായി. അറ്റാദായം 32.6 ശതമാനത്തില്‍ നിന്ന് 35.8 കോടി രൂപയായി.
എണ്ണ കിണര്‍ ഡിമാന്‍ഡ് വര്‍ധിക്കുകയും ലഭ്യത കുറയുകയും ചെയ്യുന്നത് കൊണ്ട് വാടക വര്‍ധിക്കുകയാണ്. എണ്ണ -വാതക ഡിമാന്‍ഡ് വര്ധിച്ചു കൊണ്ടിരിക്കുന്നു സാഹചര്യത്തില്‍ എണ്ണ കിണര്‍ നിരക്കുകള്‍ വര്‍ധിക്കുമെന്ന് കരുതുന്നു. കൂടുതല്‍ എണ്ണ കിണറുകള്‍ വാങ്ങാനുള്ള പരിശ്രമത്തിലാണ് ജിന്‍ഡാല്‍ ഡ്രില്ലിംഗ് കമ്പനി. വാടക നിരക്കുകള്‍ വര്‍ധിക്കുന്ന അനുസരിച്ച് മാര്‍ജിന്‍ മെച്ചപ്പെടുമെന്ന്. സെപ്റ്റംബര്‍ പാദത്തില്‍ പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 25.09 ശതമാനത്തില്‍ നിന്ന് 47.24 ശതമാനമായി.
ക്രൂഡ് ഓയില്‍ വിപണിയില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടം ഡ്രില്ലിംഗ് രംഗത്ത് പ്രതിസന്ധി വരുത്താം. ജിന്‍ഡാല്‍ ഡ്രില്ലിംഗ് കമ്പനിക്ക് കൂടുതല്‍ കരാറുകള്‍ ഒരു കമ്പനിയുമായിട്ടാണ് -ഒ എന്‍ ജി സി. അതിനാല്‍ നിലവിലുള്ള കരാറുകളില്‍ എന്തെങ്കിലും പ്രശ്നം നേരിട്ടാല്‍ ബിസിനസ് വളര്‍ച്ചയെ ബാധിക്കാം. ഒ എന്‍ ജി സി യു മായി പേ മെന്റ്റ്‌സ് സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഗ്രൂപ് കമ്പനികള്‍ക്ക് എണ്ണ കിണര്‍ വാങ്ങാന്‍ വായ്പ നല്‍കിയിട്ടുണ്ട്.കൂടാതെ അവരില്‍ നിന്ന് കിണറുകള്‍ വാടകക്ക് എടിത്തിട്ടുമുണ്ട്. ഇത്തരം ഇടപാടുകളില്‍ നഷ്ടം സാധ്യത ഒഴിവാക്കാന്‍ കമ്പനിയുടെ ഭാഗത്ത് ശ്രമം ഉണ്ടാകണം.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 360
നിലവില്‍ - 291 രൂപ

( Stock Recommendation by HDFC Securities )


Related Articles

Next Story

Videos

Share it