മരുന്ന് വിൽപ്പനയിൽ മുന്നിൽ, ഈ ബഹുരാഷ്ട്ര ഫാർമ ഓഹരികൾ വാങ്ങാം

ഇന്ത്യൻ വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബഹുരാഷ്ട്ര ഫാർമ കമ്പനിയാണ് ആബട്ട് ഇന്ത്യ (Abbott India Ltd). ദഹന നാളത്തിലെ അസുഖങ്ങൾക്ക് ഉള്ള മരുന്നുകളാണ് ഏറ്റവും അധികം വിൽക്കുന്നത്. സ്ത്രീകളുടെ ആരോഗ്യം, കേന്ദ്ര നാഡീവ്യൂഹം, പ്രതിരോധ കുത്തിവയ്‌പ്പുകൾ തുടങ്ങിയ വിഭാഗങ്ങളിലും വിപണിയിൽ ആധിപത്യം നേടിയിട്ടുണ്ട്. മാർച്ച് തുടക്കത്തിൽ 3 % ഓഹരി വില വർധിച്ചു തുടർന്ന് തിരുത്തൽ ഉണ്ടായി. ഈ ഫാർമ ഓഹരി 25 % വളർച്ച നേടാൻ സാധ്യത ഉണ്ട്, വിശദാംശങ്ങൾ അറിയാം:

1.കഴിഞ്ഞ കുറച്ചു മാസങ്ങളിൽ കമ്പനിയുടെ വിൽപ്പന വളർച്ച ഇന്ത്യൻ ഫാർമ വിപണിയുടെ വളർച്ചയെക്കാൾ മുന്നിലാണ്. ഫെബ്രുവരി മാസം 23 % വളർച്ച നേടിയപ്പോൾ ഇന്ത്യൻ ഫാർമ വിപണിയുടെ വളർച്ച 20.3 ശതമാനമായിരുന്നു.

2., നൂതനമായ വിപണന ബ്രാൻഡിംഗ് തന്ത്രങ്ങളും, ഇ ഫാർമസികൾ വഴിയുള്ള വിതരണവും കമ്പനിയുടെ മരുന്ന് വിൽപ്പന വർധിക്കാൻ സഹായിച്ചിട്ടുണ്ട്.

3. ശക്തമായ വിപണി ആധിപത്യം ഉള്ളത് കൊണ്ട് എല്ലാ മാസവും 6.3 % വില വർധനവ് നടപ്പാക്കാൻ സാധിച്ചു. 26 % വിൽപ്പന അത്യാവശ്യമല്ലാത്ത മരുന്നുകളുടെ ദേശിയ പട്ടികയിൽ ഉൾപ്പെട്ട മരുന്നുകളാണ്. ഇത് കമ്പനിയുടെ വില നിർണായ ശക്തി വർധിപ്പിക്കുന്നു.

4. മെട്രോ, ഒന്നാം നിര നഗരങ്ങളിൽ ശക്തമായ വിതരണ ശൃംഖല വികസിപ്പിച്ചിട്ടുണ്ട്.

5. മരുന്നുകൾ മറ്റു നിർമാതാക്കളെ കൊണ്ട് ഉൽപാദിപ്പിക്കുന്നതിന് പകരം ഗോവയിലെ സ്വന്തം ഉൽപ്പാദന കേന്ദ്രത്തിൽ കൂടുതൽ മരുന്നുകൾ ഉണ്ടാക്കുന്നത് പ്രവർത്തന ലാഭ മാർജിൻ വർധിപ്പിക്കും. അറ്റാദായം 2021 -22 മുതൽ 2024 -25 കാലയളവിൽ 16 % വാർഷിക വളർച്ച കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

6. 2021 -22 മുതൽ 2024 -25 കാലയളവിൽ വിൽപ്പനയിൽ 11.5%, വരുമാനത്തിൽ 16.9% സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

7. കമ്പനിയുടെ പ്രധാന ബ്രാൻഡുകളിൽ നിന്നാണ് 50 -70 % വരുമാനം ലഭിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചും അസ്ഥിരമായതും, വളരെ അധികം നിയന്ത്രണങ്ങൾ ഉള്ള അമേരിക്കൻ വിപണിയെ വളർച്ചക്കായി ആശ്രയിക്കാതെയാണ് ആബട്ട് വികസിക്കുന്നത്.

നിക്ഷേപകർക്കുള്ള നിർദേശം-വാങ്ങുക (Buy)

ലക്ഷ്യ വില- 25, 243

നിലവിൽ -20,337 രൂപ


Stock Recommendation by Sharekhan by BNP Paribas.

Equity investing is subject to market risk. Always do your own research before investing.

Related Articles

Next Story

Videos

Share it