പുതിയ മരുന്നുകള്‍, ഉയര്‍ന്ന ലാഭക്ഷമത: ആകര്‍ഷകമാണ് ഈ ഫാര്‍മ ഓഹരി

ഏഴ് അത്യാധുനിക ഔഷധ നിര്‍മാണ കേന്ദ്രങ്ങളുള്ള 30-ല്‍ പ്പരം രാജ്യങ്ങളില്‍ സജീവ സാന്നിധ്യമുള്ള ഫാര്‍മ കമ്പനിയാണ് അജന്ത ഫാര്‍മ (Ajanta Pharma Ltd). ബ്രാന്‍ഡഡ് ജനറിക്‌സ് (generics) വിഭാഗത്തില്‍ ശക്തമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട് (ജനറിക്‌സ് എന്നാല്‍ പേറ്റന്റ് ഇല്ലാത്ത ഔഷധങ്ങള്‍. ഈ ഓഹരിയില്‍ മാര്‍ച്ച് മാസം തുടക്കത്തില്‍ മുന്നേറ്റമുണ്ടായി. ഇനിയും ഓഹരി വില ഉയരാന്‍ സാധ്യതയുണ്ട്, ഇവയാണ് കാരണങ്ങള്‍:

1. 2022 -23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് പാദങ്ങളില്‍ ഇന്ത്യന്‍ ഔഷധ വിപണിയില്‍ കമ്പനി 15% വളര്‍ച്ച നിരക്ക് കൈവരിച്ചു. ഹൃദ്രോഗം, വേദന സംഹാരികള്‍, ത്വക്ക് രോഗങ്ങള്‍ എന്നി വിഭാഗങ്ങളിലെ മരുന്നുകളുടെ വില്‍പ്പന വര്‍ധിച്ചത് കൊണ്ടാണ് മെച്ചപ്പെട്ട വളര്‍ച്ച നേടിയത്. അടുത്ത മൂന്ന് വര്‍ഷത്തില്‍ ഈ മൂന്ന് വിഭാഗങ്ങള്‍ കൂടാതെ നേത്ര ഔഷധങ്ങളിലും മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും.

2. ആഭ്യന്തര ഫോര്‍മുലേഷന്‍സ് ബിസിനസ് 18% വളര്‍ച്ച കൈവരിച്ചു. പല മരുന്നുകളും വിപണിയില്‍ ആദ്യം എത്തിക്കുന്ന തന്ത്രം 2018 മുതല്‍ കമ്പനി പിന്തുടരുന്നത് കൊണ്ട് ഇന്ത്യന്‍ ഫാര്‍മ വിപണിയുടെ വാര്‍ഷിക വളര്‍ച്ചയെ ക്കാള്‍ മുന്നില്‍ എത്താന്‍ കഴിയുന്നുണ്ട്. 2022-2023 ല്‍ അത്തരം 6 മരുന്നുകള്‍ പുറത്തിറക്കി.

3. ഏഷ്യ-ആഫ്രിക്ക ബ്രാന്‍ഡഡ് ജനറിക്‌സ് വിപണി ശക്തിപെടുത്താനായി മെഡിക്കല്‍ പ്രതിനിധികളുടെ എണ്ണം അമ്പത് ശതമാനം വരെ വര്‍ധിപ്പിച്ച് 1500 പേരായി. ആഫ്രിക്കയില്‍ കെന്യ, ടാന്‍സാനിയ, ഉഗാണ്ട, ഏഷ്യയില്‍ ഉസ്ബെസ്‌കിസ്ഥാന്‍ , കസാകിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നി രാജ്യങ്ങളില്‍ കൂടി വിപണനം ആരംഭിച്ചു.

4. ഉല്‍പ്പാദന ചെലവ് കുറഞ്ഞതോടെ 2022-23 മുതല്‍ 2024-25 കാലയളവില്‍ മാര്‍ജിന്‍ 2% മെച്ചപ്പെടും. ആഭ്യന്തര മെഡിക്കല്‍ പ്രതിനിധികളുടെ എണ്ണം 200 കുറച്ച് 2800 പേരായി. എങ്കിലും ആഭ്യന്തര ഫോര്‍മുലേഷന്‍സ് ബിസിനസില്‍ മികച്ച വളര്‍ച്ച നേടി. ഈ വിഭാഗത്തില്‍ 2022-23 മുതല്‍ 2024-25 കാലയളവില്‍ 16% സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ കഴിയും (മൊത്തം മൂല്യം 15.6 ശതകോടി രൂപയായി വര്‍ധിക്കും).

5. അമേരിക്കന്‍ ജനറിക്‌സ് മരുന്നുകളുടെ വിപണിയില്‍ 2016-17 മുതല്‍ 2021 -22 കാലയളവില്‍ ഉണ്ടായ മുന്നേറ്റം നിലനിര്‍ത്താന്‍ സാധിച്ചില്ല. മരുന്നുകളുടെ വിലയിടിവ്, പുതിയ ഉല്‍പന്നങ്ങള്‍ പുറത്തിറക്കുന്നത് കുറഞ്ഞതും അമേരിക്കന്‍ ബിസിനസിനെ ബാധിച്ചു.

എങ്കിലും 2022-23 മുതല്‍ 2024-25 കാലയളവില്‍ വില്‍പ്പനയില്‍ 9% സംയുക്ത വാര്‍ഷിക വളര്‍ച്ച നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില- 1410 രൂപ

നിലവില്‍- 1175.00 രൂപ

Stock Recommendation by Motilal Oswal Investment Services

Equity investing is subject to market risk. Always do your own research before investing.

Related Articles

Next Story

Videos

Share it