വളര്‍ച്ചയിലും ലാഭക്ഷമതയിലും സുസ്ഥിരത തന്ത്രം, ഈ ബാങ്ക് ഓഹരി മുന്നേറാം

2023-24 സെപ്റ്റംബർ പാദത്തിൽ ആക്സിസ് ബാങ്കിന്റെ (Axis Bank) അറ്റ പലിശ വരുമാനം 19% വര്‍ധിച്ചു, ഫീ വരുമാനം 11 ശതമാനവും. വളര്‍ച്ചയിലും ലാഭക്ഷമതയിലും സുസ്ഥിരത തന്ത്രം നടപ്പാക്കുന്നതില്‍ വെല്ലുവിളികള്‍ നേരിട്ടെങ്കിലും ഓഹരിയില്‍ നിന്നുള്ള ആദായം കഴിഞ്ഞ 5 പാദങ്ങളില്‍ 18 ശതമാനമായി നിലനിര്‍ത്താന്‍ സാധിച്ചു. ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ 2022 മേയ് 10ന് നല്‍കിയിരുന്നു (Stock Recommendation by Geojit Financial Services). അന്നത്തെ ലക്ഷ്യ വിലയായ 828 രൂപ ഭേദിച്ച് 2023 സെപ്റ്റംബര്‍ 20ന് 52 ആഴ്ചത്തെ ഉയര്‍ന്ന വിലയായ 1047.45 രൂപയായി. തുടര്‍ന്ന് തിരുത്തല്‍ ഉണ്ടായെങ്കിലും ഇനിയും മുന്നേറ്റം പ്രതീക്ഷിക്കാം:

1. റിസ്‌ക് കുറയ്ക്കാനായി സുരക്ഷിതമല്ലാത്ത വായ്പകളുടെ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു. തത്കാലം മൂലധന സ്ഥിതിയില്‍ ആശങ്കയില്ല, പുതിയ മൂലധന സമാഹരണവും ആവശ്യമില്ല.

2. സിറ്റി ബാങ്കിന്റെ കണ്‍സ്യൂമര്‍ ബാങ്കിംഗ് ബിസിനസ് ഏറ്റെടുത്ത ശേഷം 97% ജീവനക്കാരും ആക്‌സിസ് ബാങ്കില്‍ ചേർന്നു.

3. ചെറുകിട, ഇടത്തരം വ്യവസായ വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍, ഗ്രാമീണ വ്യക്തിഗത വായ്പ എന്നിവയില്‍ നേട്ടം കൈവരിച്ചു. ഈ വിഭാഗങ്ങളില്‍ 2020 മുതല്‍ 2023 വരെയുള്ള കാലയളവില്‍ 24% സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിച്ചു.

4 . സെപ്റ്റംബര്‍ പാദത്തില്‍ ഡെപ്പോപ്പോസിറ്റുകളില്‍ 18% വളര്‍ച്ച കൈവരിച്ചു. ഫീ വരുമാനത്തില്‍ 2019-20 മുതല്‍ 2022-23 വരെ 13.8 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിച്ചു.

5. ഭാരത് ബാങ്കിംഗ് സംവിധാനത്തിലൂടെ മുന്‍ഗണനാ മേഖലകള്‍ക്ക് കൂടുതല്‍ വായ്പ നല്‍കി. ആക്‌സിസ് 2.0 മൊബൈല്‍ ആപ്പ് ഓപ്പണ്‍ ബൈ ആക്‌സിസ് ബാങ്ക് എന്ന് പുനര്‍നാമകരണം ചെയ്തു. ലോകത്തെ ഏറ്റവും ഉയര്‍ന്ന റേറ്റ് ചെയ്യപ്പെട്ട ആപ്പായി.

6. ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താനായി കൂടുതല്‍ നിക്ഷേപം നടത്തുന്നുണ്ട്. കൂടുതല്‍ ഡെപ്പോസിറ്റ് വളര്‍ച്ചക്കായി ഫ്രാഞ്ചൈസി മാതൃക പിന്തുടരുകയാണ്.

7. തുടര്‍ച്ചയായ ഏഴു പാദങ്ങളില്‍ 10 ലക്ഷത്തില്‍ അധികം പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തു.

8. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ വായ്പയില്‍ 16.7% സംയുക്ത വാര്‍ഷിക വളര്‍ച്ച പ്രതീക്ഷിക്കുന്നു, ആസ്തിയില്‍ നിന്നുള്ള ആദായം 1.9 ശതമാനവും ഓഹരിയില്‍ നിന്നുള്ള ആദായം 18.4 ശതമാനവുമാണ് പ്രതീക്ഷ.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)

ലക്ഷ്യ വില - 1,181 രൂപ

നിലവില്‍ വില - 1,008 രൂപ

വിപണി മൂല്യം (Market cap)- 3,12,700 കോടി രൂപ

Stock Recommendation by Nirmal Bang Research.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Related Articles

Next Story

Videos

Share it