ബജാജ് ഫിനാന്‍സ് ലിമിറ്റഡ് ഓഹരികള്‍ വാങ്ങാന്‍ കാരണങ്ങളേറെ

1987ല്‍ ഇരുചക്ര-മുച്ചക്ര വാഹന വായ്പ നല്‍കുന്ന കമ്പനിയായ ബജാജ് ആട്ടോ ഫിനാന്‍സ് എന്ന പേരില്‍ പൂനെയില്‍ ആരംഭിച്ച നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനി 2006 ല്‍ ബജാജ് ഫിനാന്‍സ് ലിമിറ്റഡ് (Bajaj Finance Limited ) എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.

നിലവില്‍ കണ്‍സ്യുമര്‍ ഡ്യൂറബിള്‍ ഫിനാന്‍സ്, വ്യക്തിഗത വായ്പകള്‍, സ്വര്‍ണവായ്പ, ഭവന വായ്പ,ഇരുചക്ര-മുച്ചക്ര വാഹന വായ്പ തുടങ്ങി നിരവധി ധനകാര്യ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ഇത് കൂടാതെ വ്യവസായ -വാണിജ്യ മേഖലകള്‍ക്കായി വിവിധ സേവനങ്ങള്‍ നല്‍കുന്നുണ്ട് 2021-22 ലെ നാലാം പാദത്തില്‍ സാമ്പത്തിക ഫലം മികച്ചതായിരുന്നു. വിറ്റ് വരവ് 8626.57 കോടി രൂപ, നികുതിക്ക് മുന്‍പുള്ള ലാഭം 5928.80 കോടി, പ്രവര്‍ത്തന ലാഭവും വിറ്റുവരവും തമ്മിലുള്ള അനുപാതം 68.73 %.

ആര്‍ ബി എല്‍ ബാങ്ക്, ഡി ബി എസ് ബാങ്ക് എന്നിവയുമായി സഹകരിച്ച് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് ഇറക്കിയിട്ടുണ്ട് സ്വന്തമായി ക്രെഡിറ്റ് കാര്‍ഡ് ആരംഭിക്കാന്‍ പദ്ധതിയുണ്ട്. ഇതിന് വരുന്ന ചെലവ് കരുതല്‍ പണത്തില്‍ നിന്നാണ് കണ്ടെത്തുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൂടുതല്‍ ഉപഭോക്തൃ ഫ്രാഞ്ചൈസികള്‍ സ്ഥാപിക്കാനും, കൈകാര്യ ചെയ്യുന്ന ആസ്തിയില്‍ (Assets under Management- AUM) വന്‍ വളര്‍ച്ച കൈവരിക്കാനും സാധിച്ചു.

വിവിധ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ബജാജ് മാള്‍ 2022 ജൂലയില്‍ പ്രവര്‍ത്തനം ആരംഭിക്കും മൊബൈല്‍ ആപ്പ് ആരംഭിച്ചതും ഒരു പുതിയ വെബ് പ്ലാറ്റഫോം ആരംഭിക്കാന്‍ പോകുന്നതും ബിസിനസ് വര്‍ധിപ്പിക്കാന്‍ സഹായകരമാകും.

ബി ടു ബി വിഭാഗത്തില്‍ നിഷ്‌ക്രിയ ആസ്തി വര്‍ധിച്ചത് മൊത്തം ആസ്തികളുടെ ഗുണനിലവാരത്തില്‍ കുറവ് വരുത്തി. എങ്കിലും അടുത്ത രണ്ടു വര്‍ഷം കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ 25 % സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം : വാങ്ങുക (Buy)

ലക്ഷ്യ വില : 8350 രൂപ

നിലവില്‍: 6,727.75 രൂപ

(Stock Recommendation by Motilal Oswal Financial Services).

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it