വാങ്ങാൻ പെയിന്റ്‌, ഓട്ടോമൊബൈൽ ഓഹരികൾ; വിൽക്കാൻ ഒരു ഐ.ടി ഓഹരി

ഗാർഹിക, വാണിജ്യ കെട്ടിടങ്ങളുടെ നിർമാണം വർധിക്കുന്നത് പെയിന്റ് ഡിമാൻഡ് വര്ധിപ്പിക്കുന്നുണ്ട്. ഓട്ടോമൊബൈൽ രംഗത്തും പുതിയ വാഹനങ്ങൾ പുറത്തിറക്കുന്നത് വിപണിയിൽ മത്സരം വർധിപ്പിക്കുന്നു. ഐ ടി രംഗത്ത് മാന്ദ്യം അനുഭവപ്പെടുന്നുണ്ടെങ്കിലും ചില കമ്പനികൾക്ക് മെച്ചപ്പെട്ട വളർച്ച നേടാൻ സാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഈ മൂന്ന് മേഖലയിൽ നിന്ന് മികച്ച ആദായം നേടാൻ സാധ്യത ഉള്ള മൂന്ന് ഓഹരികളെ പരിചയപ്പെടുത്തുന്നു:


1. ബർഗർ പെയിന്റ്‌സ്‌ (Berger Paints Ltd) : ഇന്ത്യയിലെ രണ്ടാമത്തെ വലിയ പെയ്ൻറ്റ് കമ്പനിയാണ്
ബർഗർ
പെയിന്റ്‌സ്‌. 16 ഉത്‌പാദന കേന്ദ്രങ്ങളും 25,000 ത്തിൽ അധികം വിതരണക്കാരും ഉണ്ട്. 2023 -24 ജൂൺ പാദത്തിൽ വരുമാനം 9.8 % വർധിച്ച് 3,030 കോടി രൂപയായി. അലങ്കാര പെയ്ൻറ്റുകളുടെ ബിസിനസ് 11.4% വർധിച്ചു, വാട്ടർ പ്രൂഫിംഗ് ചായങ്ങളുടെ ഡിമാൻഡും ഉയർന്നു. വ്യവസായ മേഖലയിൽ പൗഡർ കോട്ടിംഗ് പെയിന്റുറ്റുകളുടെ വിപണിയിൽ ഇടിവ് ഉണ്ടായി. നിപ്പോൺ കമ്പനിയുമായുള്ള സംയുക്‌ത സംരംഭമായ ബർഗർ നിപ്പോൺ പെയിന്റ്‌ ഓട്ടോമോട്ടീവ് കോട്ടിങ്സ് എന്ന കമ്പനിക്ക് ജൂൺ പാദത്തിൽ ശക്തമായ വളർച്ച നേടാൻ സാധിച്ചു. നികുതിക്കും പലിശക്കും മറ്റും മുൻപുള്ള (EBITDA) ലാഭം 37.5% വർധിച്ച് 557 കോടി രൂപയായി. EBITDA മാർജിൻ 18.4 ശതമാനമായി ഉയർന്നു (നേരത്തെ 14.7 %). 1,500 പുതിയ റീറ്റെയ്ൽ കടകളിൽ ഉത്പന്നങ്ങൾ എത്തിക്കാൻ സാധിച്ചു. 1,300 കളർ ബാങ്ക് മെഷീനുകൾ സ്ഥാപിച്ചു. വിതരണ ശൃംഖല മെച്ചപ്പെടുത്തിയും നൂതന ഉത്പന്നങ്ങൾ പുറത്തിറക്കിയും വിപണി വിഹിതം മെച്ചപ്പെടുത്താൻ സാധിച്ചു (20.2%). ഗ്രാസിം
പെയിന്റ്‌
വിപണിയിൽ പ്രവേശിക്കുന്നത് കടുത്ത മത്സരം ഉണ്ടാക്കും.

നിക്ഷേപകർക്കുള്ള നിർദേശം-വാങ്ങുക (Buy)
ലക്ഷ്യ വില - 774 രൂപ
നിലവിൽ - 698 രൂപ
Stock Recommendation by Geojit Financial Services.

2. ഹാപ്പിയെസ്റ്റ് മൈൻഡ്‌സ് ടെക്നോളജിസ് ലിമിറ്റഡ് (Happiest Minds Technologies Ltd): ബാങ്കിംഗ്, ഇൻഷുറൻസ്, മറ്റ് ധനകാര്യ മേഖലകൾ, ഇ-കൊമേഴ്‌സ് തുടങ്ങിയ മേഖലകൾക്ക് ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന പ്രമുഖ ഐ.ടി കമ്പനിയാണ് ഹാപ്പിയെസ്റ്റ് മൈൻഡ്‌സ് ടെക്നോളജിസ്. 2023 -24 ജൂൺ പാദത്തിൽ വരുമാനം 22.6% വർധിച്ച് 405 കോടി രൂപയായി. ഡിജിറ്റൽ ബിസിനസ് സർവീസ്, പ്രോഡക്റ്റ്
എന്‍ജിനീയറിംഗ്‌
സർവീസ് എന്നി വിഭാഗങ്ങൾ മികച്ച പ്രകടനം നടത്തി. ജീവനക്കാരുടെ വേതന ചെലവുകൾ വർധിച്ചതിനാൽ EBITDA മാർജിൻ 25.5 ശതമാനമായി കുറഞ്ഞു. (മുൻപ് 26.6 %). മധ്യ കിഴക്കൻ രാജ്യങ്ങൾ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് വലിയ ഇടപാടുകൾ കരസ്ഥമാക്കാൻ സാധിച്ചു. വേതന വർധന തുടർന്നും മാർജിനിൽ സമ്മർദ്ദം ഉണ്ടാക്കും. 2031ൽ 100 കോടി ഡോളർ വരുമാനം നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ ഉയർന്ന മൂല്യത്തിൽ ഓഹരി എത്തി നിൽക്കുന്നതിനാൽ ഓഹരി വില ഇടിയനാണ് സാധ്യത.

നിക്ഷേപകർക്കുള്ള നിർദേശം- വിൽക്കുക (Sell)
ലക്ഷ്യ വില - 800 രൂപ
നിലവിൽ - 898 രൂപ
Stock Recommendation by Geojit Financial Services.

3. സി.ഐ.ഇ ഓട്ടോമോട്ടീവ് ഇന്ത്യ (CIE Automotive India): സ്പെയിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഓട്ടോമോട്ടീവ് കമ്പനിയുടെ ഇന്ത്യൻ വിഭാഗമാണ് സി.ഐ.ഇ ഓട്ടോമോട്ടീവ് ഇന്ത്യ. 60% ബിസിനസ് ഇന്ത്യയിൽ നിന്നാണ് ലഭിക്കുന്നത്. 2023 രണ്ടാം പാദത്തിൽ വരുമാനത്തിൽ 4.7% വർധിച്ച് 2,320 കോടി രൂപയായി. ഇന്ത്യൻ ബിസിനസിലെ EBITDA മാർജിൻ 16.8 % നിലനിർത്താൻ സാധിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വില വർധിക്കാത്തതും ശക്തമായ ഓർഡറുകളും ഉള്ളത് കൊണ്ടാണ് മാർജിൻ നിലനിർത്താൻ സാധിച്ചത്. വൈദ്യുത വാഹനങ്ങൾക്ക് കൂടുതൽ ഘടകങ്ങളും സാങ്കേതിക വിദ്യയും വികസിപ്പിക്കുകയാണ്. അടുത്ത രണ്ടു വർഷത്തിൽ 50 ശതമാനത്തിൽ അധികം ബിസിനസും വൈദ്യുത വാഹന മേഖലയിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യ, യൂറോപ്പ് ബിസിനസിൽ മാർജിൻ മെച്ചപ്പെടുമെന്ന് കരുതുന്നു. ചെലവ് യുക്തി സഹമാക്കിയും വിതരണം ഏകീകരിച്ചും മാർജിൻ മെച്ചപ്പെടുത്താൻ സാധിക്കും.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില- 576 രൂപ
നിലവിൽ- 483 രൂപ
Stock Recommendation by Geojit Financial Services.

(Equity investing is subject to market risk. Always do your own research before investing)

Related Articles

Next Story

Videos

Share it