റിയല്‍ എസ്റ്റേറ്റ് രംഗത്ത് മികച്ച വളര്‍ച്ച, ബ്രിഗേഡ് എന്റ്റര്‍പ്രൈസസ് ഓഹരി വാങ്ങാം

പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ബ്രിഗേഡ് എന്റർപ്രൈസസ് (Brigade Enterprises Limited(Brigade Group)1986 ല്‍ സ്ഥാപിതമായ ശേഷം മൊത്തം 250 ല്‍ അധികം ഭവന, വാണിജ്യ സമുച്ചയങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. തെക്കേ ഇന്ത്യയില്‍ ബംഗളുരു, മൈസൂര്‍, ചെന്നൈ, കൊച്ചി ,ഹൈദരബാദ് കൂടാതെ ഗുജറാത്തില്‍ ഗാന്ധിനഗറിലും പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. മൊത്തം 7.6 കോടി ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2022-23 ല്‍ മികച്ച സാമ്പത്തിക വളര്‍ച്ച കൈവരിച്ചത്ത് കൊണ്ട്, ഓഹരി വിലയില്‍ മുന്നേറ്റം ഉണ്ടാകാന്‍ സാധ്യത ഉണ്ട്, വിശദാംശങ്ങള്‍ അറിയാം :

1. 2022-23 ഡിസംബര്‍ വരെ പ്രീ സെയില്‍സ് വരുമാനം (പദ്ധതിയുടെ ആരംഭത്തില്‍ വില്‍പ്പന നടക്കുന്നത്) 31% വര്‍ധിച്ച് 2619 കോടി രൂപയായി. മൊത്തം 4 ദശലക്ഷം ചതുരശ്ര അളവില്‍ കെട്ടിടങ്ങള്‍ വിറ്റുപോയി. നിലവില്‍ ചതുരശ്ര അടിക്ക് 6,599 രൂപ ലഭിക്കുന്നുണ്ട്. പ്രീ സെയ്ല്‍സ് കൂടിയതിനാല്‍ ചതുരശ്ര അടി നിരക്കില്‍ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്.

2. വാണിജ്യ കെട്ടിടങ്ങള്‍ വാടകയ്ക്ക് കൊടുത്തതും 19% വര്‍ധിച്ച് 72 ലക്ഷം ചതുരശ്ര അടിയായി ഉയര്‍ന്നു. 1.4 ദശലക്ഷം ചതുരശ്ര അടിക്ക് കെട്ടിടങ്ങളുടെ പണി പുരോഗമിക്കുന്നു. 2022-23 ഡിസംബര്‍ വരെ 560 കോടി രൂപ വാടക വരുമാനം ലഭിച്ചു. 2024-25 ല്‍ വാടക വരുമാനം 1100 കോടിരൂപയായി വര്‍ധിക്കും.

3. രാജ്യത്ത് വാണിജ്യ കെട്ടിടങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുകയാണ്. 2022 ല്‍ മൊത്തം 4.08 ദശലക്ഷം ചതുരശ്ര മീറ്റര്‍ പുതിയ കെട്ടിടങ്ങള്‍ പണിതിട്ടുണ്ട്.

4. കമ്പനിയുടെ ഹോസ്പിറ്റാലിറ്റി ബിസിനസില്‍ 2022-23 ഡിസംബര്‍ പാദത്തില്‍ 61% വരുമാന വളര്‍ച്ച കൈവരിച്ചു-മൊത്തം ലഭിച്ചത് 110 കോടി രൂപ.

5. മൊത്തം വരുമാനത്തിന്റെ 70% റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ (ഗാര്‍ഹിക, വാണിജ്യ സമുച്ചയങ്ങള്‍ നിര്‍മിച്ച് വില്‍ക്കുന്നത്) നിന്നാണ്. 20% വാടക കെട്ടിടങ്ങളില്‍ നിന്നു, 10 % ഹോസ്പിറ്റാലിറ്റി ബിസിനസില്‍ നിന്നുമാണ് ലഭിക്കുന്നത്. 2017-18 മുതല്‍ 2021-22 വരെ വരുമാനത്തില്‍ 12% സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിച്ചു. 2022-23 മുതല്‍ 2024-25 കാലയളവില്‍ 13% വര്‍ധനവ് പ്രതീക്ഷിക്കുന്നു. അറ്റാദായം ഇരട്ടിക്കുമെന്ന് കരുതുന്നു.

6. പൂര്‍ത്തിയാക്കിയതും നടപ്പിലാക്കുന്നതുമായ പദ്ധതികളുടെ 70 % വില്‍പ്പന നടത്തിയ സാഹചര്യത്തില്‍ മികച്ച ക്യാഷ് ഫ്‌ലോ ഈ വര്‍ഷം ഉണ്ടാകും. നിലവില്‍ 2000 കോടി രൂപയുടെ സ്വതന്ത്ര ക്യാഷ് ഫ്‌ലോ ഉണ്ട്, നിലവിലെ പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ 3000 കോടി രൂപയായി വര്‍ധിക്കും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -ശേഖരിക്കുക (accumulate)

ലക്ഷ്യ വില 537 രൂപ

നിലവില്‍- 475 രൂപ

Stock Recommendation by Geojit Financial Services.


Related Articles
Next Story
Videos
Share it