സ്‌പെഷ്യലിസ്റ്റ് ടയറുകളില്‍ ലോക ആധിപത്യം, ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ വാങ്ങാം

1950 കളിൽ എളിയ നിലയിൽ പ്രവർത്തനം ആരംഭിച്ച ബാലകൃഷ്ണ ഇൻഡസ്ട്രീസ് ഇന്ന് ലോക പ്രശ്തി നേടിയ ബി കെ ടി ടയറുകൾ 5 ഭൂഖണ്ഡങ്ങളിൽ 160 രാജ്യങ്ങളിൽ വിറ്റഴിക്കുന്ന വമ്പൻ കമ്പനിയായി വളർന്നിരിക്കുന്നു. ബോംബെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ഇന്ത്യയിൽ 6 ഉൽപാദന കേന്ദ്രങ്ങൾ ഉണ്ട് -ഔരംഗാബാദ്, ഭിവാദി, ഭുജ്, ചോപാങ്കി, ഡോംബിവാലി വലൂജ് (മഹാരാഷ്ട്ര).. മൂന്ന് വിദേശ സബ്സിഡിയറി കമ്പനികൾ ഉണ്ട്. "എന്റെ പിതാവ് ഇന്ത്യൻ നിർമിത (Made in India ) ഉൽപന്നത്തെ ലോക വിപണിയിൽ എത്തിച്ച് ഇന്ന് 'ബി കെ ടി' ടയറുകൾ എന്ന് അറിയപ്പെടുന്ന ബ്രാൻഡാക്കി മാറ്റി," നിലവിൽ കമ്പനി അധ്യക്ഷനും മാനേജിംഗ്‌ ഡയറക്റ്ററുമായ അരവിന്ദ് പൊഡ്ഡാർ പറയുന്നു.

ബാലകൃഷ്ണ ഇൻഡസ്ട്രീസിന്റെ പ്രധാന ഉൽപന്നം ഓഫ് ഹൈവേ ടയറുകളുണ്. ഇത് കൃഷി, വ്യവസായം, തുറമുഖങ്ങൾ, നിർമാണ മേഖലയിൽ എർത്ത് മൂവേഴ്‌സ് എന്നിവയിൽ ഉപയോഗിക്കപ്പെടുന്നു.

എല്ലാ വിപണികളിലും ശക്തമായ ഡിമാന്റ് ഉണ്ടായിരുന്നതിനാൽ 2021-22 നാലാം പാദത്തിൽ വിറ്റ് വരവ്‌ 36 % വർധിച്ച് 2374.21 കോടി രൂപയായി. 2021-22 ൽ ഉൽപാദനം 27 % വർധിച്ച് 288,792 ടണ്ണായി. അടുത്ത കാലത്ത് ഭുജ് ഉൽപാദന കേന്ദ്രത്തിൽ ഉൽപ്പാദന ശേഷി 50,000 ടൺ വർധിപ്പിച്ചു. ഇവിടെ നിന്ന് 2022-23 ൽ പരമാവധി 3,30,000 ടൺ ടയറുകൾ നിർമിക്കാൻ സാധിക്കും. 55,000 ടൺ ഉൽപാദന ശേഷിയുള്ള കാർബൺ ബ്ലാക്ക് ഉൽപാദന കേന്ദ്രവും, വൈദ്യതി പ്ലാന്റും 3 മാസത്തിനുള്ളിൽ സജ്ജമാകും.

വർധിച്ച റബ്ബർ വില, കടത്തു കൂലി, ഊർജ്ജ ചെലവുകൾ ഉണ്ടായിട്ടും ഉൽപന്ന വില വർധിപ്പിച്ച് പ്രതിസന്ധി മറികടക്കാൻ സാധിച്ചു. നികുതി, പലിശ തുടങ്ങിയവയ്ക്ക് മുൻപുള്ള മാർജിൻ (EBITDA) ഒരു ശതമാനം ഇടിഞ്ഞ് 21 ശതമാനമായി, കടത്തു കൂലി വർധനവ് കാരണം മൊത്തം മാർജിൻ 4 % കുറഞ്ഞു. 2023-24 ൽ ഉൽപാദന ചെലവ് 4 ശതമാനം വർധിക്കുമെന്ന് കരുതുന്നു, ഇതിനെ നേരിടാൻ ജൂൺ മാസം 4 % വരെ ഉൽപന്ന വില വർധിപ്പിക്കും.
മൊത്തം മാർജിൻ 24.4 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷ. വരുമാനത്തിൽ 2021 -24 കാലയളവിൽ 15% സംയുക്ത വാർഷിക വളർച്ച നേടാൻ കഴിയും

ബി കെ ടി ടയറുകൾക്ക് ലോക വിപണിയിൽ ഡിമാൻറ്റ് വർധിക്കുന്നതും, ഉൽപാദന ചെലവ് നേരിടാൻ ഉൽപന്ന വർധിപ്പി ച്ചും മെച്ചപ്പെട്ട പ്രകടനം നടത്താൻ അടുത്ത 2-3 വര്ഷങ്ങളിൽ സാധിക്കുമെന്ന് കരുതാം.

നിക്ഷേപകർക്കുള്ള നിർദേശം : വാങ്ങുക (Buy)
ലക്ഷ്യ വില 3066 രൂപ
നിലവിൽ 2101 രൂപ

(Stock Recommendation by Anand Rathi Stock & Share Brokers)

Related Articles

Next Story

Videos

Share it