Begin typing your search above and press return to search.
ശതാഭിഷേകത്തിൽ എത്തി നിൽക്കുന്ന ഈ പെയിൻറ് കമ്പനിയെ അറിയാം

1942 ൽ സ്ഥാപിതമായ ഏഷ്യൻ പെയിൻറ്സ് ഉൽപന്ന വൈവിധ്യ വത്കരണത്തിലൂടെ അതിവേഗം വളർന്ന് 15 രാജ്യങ്ങളിൽ 26 നിർമാണ കേന്ദ്രങ്ങൾ ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ പെയിന്റ് കമ്പനിയാണ്. അടുത്തിടെ രണ്ടു പ്രമുഖ കമ്പനികൾ ഏറ്റെടുക്കുക വഴി ഗൃഹാലങ്കാര വിപണിയിലും ശക്തമായ സാന്നിധ്യം നേടി എടുക്കുകയാണ്.
വൈറ്റ് ടീക്ക് ബ്രാൻഡ് എന്ന അലങ്കാര വിളക്കുകളും, ഡിസൈനർ ഫാനുകളും നിർമിക്കുന്ന ഒബ് ജെനിക്സ് സോഫ്റ്റ്‌വെയർ (Objenix Software) എന്ന കമ്പനിയുടെ 49 % ഓഹരികൾ 1.8 ശതകോടി രൂപക്ക് കരസ്ഥമാക്കി. ബാക്കി 51 % ഓഹരികൾ 5.26 ശതകോടി രൂപ നൽകി 2025 -2026-ാടെ വാങ്ങാം.വൈറ്റ് ടീക്ക് ബ്രാൻഡ് 18-20 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിച്ചിട്ടുണ്ട്. ഇത് കൂടാതെ വെതർസീൽ (Weatherseal ) എന്ന കമ്പനിയിൽ 190 ദശലക്ഷം രൂപക്ക് 51% ഓഹരികൾ വാങ്ങി. ഇന്റീരിയർ അലങ്കാരം, ഫർണിഷിങ്, യു പി വി സി ജനലുകൾ എന്നിവ നിർമിക്കുന്ന കമ്പനിയാണ് വെതർസീൽ.
നിലവിൽ 29 ഹോം ഡെക്കോർ സ്റ്റോറുകളും, 500 പ്രീമിയം സ്റ്റോറുകളും ഏഷ്യൻ പെയിൻറ്സിന് ഉണ്ട്. ഇതിന്റെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
നൂതനമായ പ്രീമിയം, ചെലവ് കുറഞ്ഞ ഇമൾഷൻ പെയിന്റുകളുടെ വിൽപ്പന വർധിപ്പിക്കാനും, ഹോം ഡെക്കോർ രംഗത്ത് ശക്തമാകാനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. എല്ലാ ഉൽപന്നങ്ങൾക്കും വിപണി വിഹിതം വർധിപ്പിക്കാനും, മാർജിൻ ഉയർത്താനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. 2021-22 മൂന്നാം പാദത്തിൽ വിറ്റ് വരവ് ഏറ്റവും ഉയർന്ന നിലയിലാണ് -8527.24 കോടി രൂപ. ധനകാര്യ സ്ഥാപനങ്ങൾ ഏഷ്യൻ പെയിൻറ്സ് ഓഹരികൾ കൂടുതലായി ഡിസംബറിൽ വാങ്ങിയിട്ടുണ്ട്.
നിക്ഷേപകർക്കുള്ള നിർദേശം - വാങ്ങുക (Buy)

ലക്ഷ്യ -3690 രൂപ
നിലവിലെ വില 3154 രൂപ
(Stock Recommendation by Centrum Broking )
Next Story