Begin typing your search above and press return to search.
ബാറ്റ ഇന്ത്യ: ചെലവ് ചുരുക്കൽ നയം ഫലവത്താകണം
ബാറ്റ ഇന്ത്യ ലിമിറ്റഡ് (Bata India Ltd ) രാജ്യത്തെ ഏറ്റവും വലിയ പാദരക്ഷകളുടെ നിർമാതാക്കളും റീറ്റെയ്ൽ വിതരണക്കാരുമാണ്,. ഈ കമ്പനി അറിയപ്പെട്ടിരുന്നത് ഉല്പന്നങ്ങൾക്ക് വില യിടുന്നതിൽ വ്യത്യസ്തത പുലർത്തിയതിലാണ്. ഉദാഹരണത്തിന് 99 രൂപ 95 പൈസ ,599 രൂപ 95 പൈസ എന്നിങ്ങനെ. ഇത് പിന്തുടർന്ന് പിൽകാലത്ത് പല കമ്പനികളും ഇത്തരം തന്ത്രങ്ങൾ അനുകരിക്കാൻ തുടങ്ങി.
കോവിഡ് (Covid19) പ്രതിസന്ധികൾ അതിജീവിച്ച് 2021 -22 മൂന്നാം പാദത്തിൽ വരുമാനത്തിൽ 37 % വർധനവ് ഉണ്ടായി. വിൽപനയും വിറ്റു വരവും കോവിഡിന് മുമ്പത്തെ നിലയിൽ നിന്നും ഉയർന്നു.
വിതരണ ശൃംഖല 800 നഗരങ്ങളിൽ നിന്ന് 1000 ത്തിൽ അധികമായി ഉയർന്നു. പ്രതിരോധ കുത്തിവെപ്പുകൾ നൽകുന്നത് വർധിച്ചതും, വിപണികൾ വീണ്ടും സജീവമായതും ബാറ്റയുടെ വിറ്റുവരവ് മെച്ചപ്പെടാൻ സഹായിച്ചു. വാടക, പ്രവർത്തന, നിർമ്മാണ ചെലവ് ചുരുക്കൽ നയം നടപ്പാക്കുന്നത് കമ്പനിയുടെ മാർജിൻ വരും മാസങ്ങളിൽ മെച്ചപ്പെടുമെന്ന പ്രതീക്ഷ നൽകുന്നു.
മാറുന്ന ഉപഭോക്തൃ താൽപര്യങ്ങൾ അനുസരിച്ച് ഫോർമൽ ഷൂസ് , സ്കൂൾ ഷൂസ് എന്നിവയോടൊപ്പം ക്യാഷ്വൽ , ഫിറ്റ്നസ് വിഭാഗങ്ങൾ കൂടി തുടങ്ങിയത് മൊത്തം മാർജിനിൽ കുറവ് വരുത്തി.നിലവിൽ 284 ഫ്രാഞ്ചയ്‌സീകൾ ബാറ്റ്ക്ക് ഉണ്ട്. ഈ സാമ്പത്തിക വർഷം 500 ഫ്രാഞ്ചയ്‌സീകൾ കൂടി ആരംഭിക്കും. ഇത് വാടക ഇനത്തിൽ കമ്പനിക്ക് ചെലവ് കുറയ്ക്കാൻ സഹായകരമാകും.
കഴിഞ്ഞ മേയ് മാസത്തിൽ ഏഷ്യൻ പയിന്റ്സ്, മോട്ടറോള, ബ്രിട്ടാനിയ തുടങ്ങിയ സ്ഥാപനങ്ങളിൽ ഉയർന്ന സ്ഥാനത്ത് പ്രവർത്തിച്ചിട്ടുള്ള ഗുഞജ്ൻ ഷാ ബാറ്റ ഇന്ത്യ യുടെ സീ ഇ ഒ യായി ചുമതലയേറ്റു. ഇന്ത്യൻ വിപണിയുടെ സങ്കീർണതകൾ, സൂക്ഷമതകൾ അറിയാവുന്ന പുതിയ സീ ഇ ഒക്ക് കമ്പനിയെ വീണ്ടും ഉയരത്തിൽ എത്തിക്കാൻ കഴിമെന്ന് മാനേജ്‌മന്റ് വിശ്വസിക്കുന്നു.
ഓഹരി നിർദേശം : വാങ്ങി കൂട്ടുക (accumulate) ലക്ഷ്യ വില 2135 രൂപ, പ്രതീക്ഷിക്കുന്ന ആദായം 14 %.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസ്)
(Stock Recommendation by Geojit Financial Services)
Next Story
Videos