ചെമ്മീന്‍ കയറ്റുമതിയില്‍ ചാകര പ്രതീക്ഷിച്ച് ആവന്തി ഫീഡ്‌സ്, നിക്ഷേപകര്‍ അറിയാന്‍

ചെമ്മീന്‍ തീറ്റ നിര്‍മാണവും ചെമ്മീന്‍ സംസ്‌കരണവും കയറ്റുമതിയും നടത്തുന്ന പ്രമുഖ കമ്പനിയാണ് ആവന്തി ഫീഡ്‌സ്. (Avanti Feeds Ltd ) 2021 - 22 ല്‍ മൂന്നാം പാദത്തില്‍ വരുമാനം 17 % വാര്‍ഷിക വളര്‍ച്ച കൈവരിച്ചെങ്കിലും തീറ്റ ഉല്‍പാദിപ്പിക്കാനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചത് കാരണം മാര്‍ജിന്‍ 22.1 ശതമാനത്തില്‍ നിന്നും 17 ശതമാനമായി കുറഞ്ഞു.

ജൂണിലും, അഗസ്റ്റിലും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത ചെമ്മീനില്‍ സാല്‍മൊണേല്ല ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉല്‍പനങ്ങള്‍ തിരിച്ചുവിളിക്കേണ്ടി വന്നു. രണ്ടു പ്രാവശ്യമായി 16 കോടി രൂപ, 50 കോടി രൂപ വീതം മൂല്യം വരുന്ന ഉല്‍പന്നങ്ങളാണ് തിരിച്ചു വിളിച്ചത് . ഇങ്ങനെ ഉള്ള അണു ബാധകള്‍ ഒഴുവാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മതിയായ ഉല്‍പന്ന ബാധ്യതയും, ഇന്‍ഷുറന്‍സ് പരിരക്ഷയും ഉള്ളതിനാല്‍ നഷ്ട പരിഹാര അവകാശങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ സാധിക്കും.
എന്ത് കൊണ്ട് ആവന്തി ഫീഡ്‌സ് ഓഹരികള്‍ വാങ്ങണം?
1. തീറ്റ ഉല്‍പാദിപ്പിക്കാനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവ് നേരിടാന്‍ തീറ്റയുടെ വില്‍പന വില വര്‍ധിപ്പിച്ചു
2 . കോവിഡ് വ്യാപനം കുറഞ്ഞതോടെ വിദേശ രാജ്യങ്ങളിലെ ഭക്ഷണ ശാലകളും, മാളുകളും തുറക്കുന്നതിനാല്‍ ചെമ്മീന്‍ കയറ്റുമതി ഡിമാന്‍ഡ് വര്‍ധിക്കും.
3 . ചെമ്മീന്‍ തീറ്റ, കയറ്റുമതി ചെയ്യുന്ന ചെമ്മീന്‍ എന്നിവയ്ക്ക് മെച്ചപ്പെട്ട വില ലഭിക്കുമെന്ന് പ്രതീക്ഷ.
നിക്ഷേപകര്‍ക്കുള്ള നിര്‍ദ്ദേശം : വാങ്ങുക (Buy )
ലക്ഷ്യ വില 535 രൂപ (കാലയളവ് 12 മാസം, ആദായം 25 %)

(Stock Recommendation by Geojit Financial Services)

Related Articles

Next Story

Videos

Share it