പെട്രോൾ , ഡീസൽ വില വർധനവ് ബി പി സി എല്ലിന് നേട്ടമാകുമോ? ഓഹരി നിക്ഷേപകർ അറിയാൻ

ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുമേഖല മഹാരത്ന എണ്ണ വിപണന കമ്പനികളിൽ ഒന്നാണ് ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (Bharat Petroleum Corporation Ltd) . ഫോർച്യൂൺ 500 പട്ടികയിൽ സ്ഥാനം നേടിയ രാജ്യത്തെ ചുരുക്കം ചില കമ്പനികളിൽ ഒന്നാണ് ബി പി സീ എൽ.

ബി പി സി എൽ പെട്രോളിയം ഉൽപന്നങ്ങളും, വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലൂബ്രിക്കന്റുകളും ആഭ്യന്തര വിപണിയിൽ വിൽക്കുന്നത് കൂടാതെ കയറ്റുമതി ചെയ്യുന്നുമുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞ് പെട്രോളിയം ഉൽപന്നങ്ങൾക്ക് ആഗോള വിപണിയിൽ ഡിമാന്റ് വർധിക്കുന്നത് എണ്ണ ശുദ്ധികരണ മാർജിൻ വർധിപ്പിക്കാൻ സഹായകരമാകും. 2020-21 സാമ്പത്തിക വർഷം മൊത്തം ശുദ്ധികരണ മാർജിൻ ബാരലിന് 1.9 ഡോളറിലേക്ക് താഴ്ന്നു. എന്നാൽ മാറിയ സാഹചര്യങ്ങളിൽ ഈ സാമ്പത്തിക വർഷം 5.4 ഡോളറിലേക്കും, 2022-23 ൽ 5.9 ഡോളറും, 2023-24 ൽ ബാരലിന് 7 ഡോളറായും ശുദ്ധീകരണ മാർജിൻ വർധിക്കും.
2020 -21 ൽ ക്രൂഡ് ഓയിലിന്റെ ശരാശരി വില ബാരലിന് 44 ഡോളറായിരുന്ന സ്ഥാനത്ത് 2021-22 ലെ നാലാം [പാദത്തിൽ 111 ശതമാനം വില വർധിച്ച് 93 ഡോളറായി. സംസ്ഥാനങ്ങളിൽ തെരെഞ്ഞുടുപ്പ് നടക്കുന്നതിനാൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ കഴിയാത്ത സാഹചര്യം നിലനിന്നു. വീണ്ടും ദിവസേനയുള്ള പെട്രോൾ,ഡീസൽ വില നിർണയത്തിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ ആട്ടോ ഇന്ധന മാർജിൻ മെച്ചപ്പെടാൻ സഹായകരമാകും. കഴിഞ്ഞ സാമ്പത്തിക വർഷം ആട്ടോ ഇന്ധന മാർജിൻ ലിറ്ററിന് 3.5 രൂപ യായിരുന്നത് 2021 -22 നാലാം പാദത്തിൽ (-)1.5 രൂപയായി താഴ്ന്നു. പെട്രോൾ ഡീസൽ വില പടി പടി യായി 10 -11 രൂപ വർധിക്കാൻ സാധ്യത ഉണ്ട്.

പാചക വാതക വിതരണത്തിലും നഷ്ടം നേരിടുന്ന ബി പി സീ എല്ലിന് 50 രൂപ വില വർധിപ്പിച്ചതും, പാചക വാതക സബ്സിഡിക്കായി 40 ശതകോടി രൂപ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചതും ആശ്വാസം നൽകുന്നു.

കഴിഞ്ഞ 6 മാസത്തിൽ ബി പി സി എൽ ഓഹരിയുടെ വില ഏറ്റവും ഉയർന്ന നിലയിൽ നിന്ന് 30% തിരുത്തപ്പെട്ടെങ്കിലും മാറിയ സാഹചര്യത്തിൽ മാർജിൻ മെച്ചപ്പെടുന്നതും, വിറ്റുവരവ് വർധിക്കുന്നതും ഓഹരിയുടെ വില തിരിച്ചു കയറാൻ കാരണമാകും. 2021-22 ൽ അർദ്ധവാര്ഷികത്തിൽ നികുതിക്ക് ശേഷമുള്ള ലാഭം 44.70 % വർധിച്ച് 6269.82 കോടി രൂപയായി. പണവും പണത്തിന് തുല്യമായ ആസ്തികളും ഏറ്റവും ഉയർന്ന നിലയിലാണ് -11863.10 കോടി രൂപ, നാലാം പാദത്തിൽ വിറ്റുവരവ് ഏറ്റവും ഉയർന്ന നിലയിൽ-95,326 കോടി രൂപ.

നിക്ഷേപകർക്കുള്ള നിർദ്ദേശം: വാങ്ങുക (Buy)
ലക്ഷ്യ വില 420 രൂപ

(Stock Recommendation by HDFC Securities)

Related Articles

Next Story

Videos

Share it