

വടക്ക് മുതൽ തെക്കൻ സംസ്ഥാനങ്ങൾ വരെ എല്ലാ മേഖലയിലും ശ്കതമായ സാന്നിധ്യം ഉള്ള സിമന്റ് കമ്പനി യാണ് അംബുജ സിമന്റ്സ് ലിമിറ്റഡ് (Ambuja Cements Ltd ). മൊത്തം ഉൽപാദന ശേഷി 31.5 മെട്രിക്ക് ടണ്ണാണ്.പുതുതായി പഞ്ചാബിൽ 1.5 മെട്രിക്ക് ടണ്ണും, കിഴക്കൻ മേഖലയിൽ 7 മെട്രിക്ക് ടണ്ണും ഉൽപാദന ശേഷി വർധിക്കുന്നതോടെ മൊത്തം ഉൽപാദന ശേഷി 40 മെട്രിക്ക് ടണ്ണാകും.
കിഴക്കേ ഇന്ത്യയിലെ ഉൽപാദന ശേഷി ഉയർത്താനായി മൂലധന നിക്ഷേപം 3500 കോടി രൂപ വരുമെന്ന് കമ്പനി കരുതുന്നു. ഇതിനുള്ള തത്വത്തിലുള്ള അംഗീകാരം ഡയറക്റ്റർ ബോർഡ് നൽകി കഴിഞ്ഞു.
2021 ൽ മൊത്തം വിറ്റ് വരവ് 23 % വർധിച്ചു. 2021 -22 ൽ മൂന്നാം പാദത്തിൽ വരുമാനം 6.3 % ഉയർന്ന് 3735 കോടി രൂപയായി.
അഖിലേന്ത്യാ സാന്നിധ്യവും, രാജസ്ഥാനിലെ മാർവറിൽ 1.8 മെട്രിക്ക് ടൺ ഉൽപാദന ശേഷിയും 3 മെട്രിക്ക് ടൺ ക്ലിങ്കറും ശേഷി വര്ധിക്കുന്നതോട് അധികമായി 5 മെട്രിക്ക് ടൺ വിൽപന ഉയരുമെന്നതും, ചെലവിൽ കാര്യക്ഷമത കൈവരിക്കുന്നതും അംബുജ സിമന്റ്സിനെ അടുത്ത രണ്ടു വർഷങ്ങളിൽ ഇരട്ട അക്ക വളർച്ചാ നിരക്ക് കൈവരിക്കാൻ പ്രാപ്തരാക്കും. കേന്ദ്ര ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നല്കിയിരിക്കുന്തം, ഗൃഹ നിർമ്മാണ രംഗം കോവിഡിന് ശേഷം സജീവമാകുന്നതും കമ്പനിക്ക് അനുകൂലമാണ്.
നിക്ഷേപകർക്കുള്ള നിർദ്ദേശം : വാങ്ങുക (Buy )
ലക്ഷ്യ വില 430 കാലയളവ് : 12 : ആദായം 27 % (ഐ സീ ഐ സീ ഐ ഡയറക്ട് റിസേർച്ച് )
(Stock Recommendation by ICICI Direct Research)
Read DhanamOnline in English
Subscribe to Dhanam Magazine