നിക്ഷേപ്പിക്കാം, ലാഭത്തിൽ പ്രവർത്തിക്കുന്ന ഓൺലൈൻ യാത്ര പോർട്ടലിൽ

നിക്ഷേപകർക്ക് ഈസ് ട്രിപ്പ് പ്ലാനേഴ്‌സ് ഓഹരി വാങ്ങാൻ അനുകൂല സമയം :
നിക്ഷേപ്പിക്കാം, ലാഭത്തിൽ പ്രവർത്തിക്കുന്ന ഓൺലൈൻ യാത്ര പോർട്ടലിൽ
Published on

ഈസ് ട്രിപ്പ് പ്ലാനേഴ്‌സ് (പഴയ പേര് -ഈസ് മൈ ട്രിപ്പ്) പ്രധാനയും ഓൺലൈൻ വിമാന ടിക്കറ്റ് വില്പനയിലൂടേയാണ് വരുമാനം നേടുന്നത്.ഇത് കൂടാതെ ഹോട്ടൽ, ഹോളിഡേപാക്കേജുകൾ എന്നിവയിൽ നിന്നും വരുമാനം ലഭിക്കുന്നുണ്ട്.

2021 -22 സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ 86.56 കോടിയുടെ വിറ്റുവരവ് നേടി. പ്രവർത്തന ലാഭവും വർധിച്ചിട്ടുണ്ട്. ഓൺലൈൻ യാത്ര വ്യവസായം 2020 മുതൽ 2025 വരെ 14 % സംയുക്ത വളർച്ചാ നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025 ൽ ഈ വിപണിയുടെ മൂല്യം 31 ശതകോടി ഡോളറാകും. കുറഞ്ഞ പ്രവർത്തന ചെലവ്, സൗകര്യ ഫീസുകൾ ഈടാക്കാത്തതും ഉപഭോക്താക്കളെ നിലനിർത്താനും വീണ്ടും ബുക്കിംഗ് നടത്താനും സഹായകരമായിട്ടുണ്ട്.

കോവിഡ് വ്യപനം അവസാനിക്കുന്നതോടെ വ്യോമ ഗതാഗതം പൂർവ സ്ഥിതി കൈവരിക്കുമ്പോൾ ഈസ് ട്രിപ്പ് പ്ലാനേഴ്‌സിന് വിപണി വികസിപ്പിക്കാൻ കഴിയും. നിലവിൽ ഹോട്ടൽ, ടൂറിസം പാക്കേജുകൾ 5 ശതമാനത്തുനിൽ താഴെ വരുമാനമാണ് കമ്പനിക്ക് നേടികൊടുക്കുന്നത്. അടുത്ത 3 -4 വർഷത്തിനുള്ളിൽ ഉയർന്ന മാർജിൻ ലഭിക്കുന്ന ഹോട്ടൽ, ടൂറിസം ബുക്കിംഗ് ബിസിനസ്സ് കൂടുതൽ വരുമാനം കമ്പനിക്ക് നേടി കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ട്രെൻഡ് -mildly bearish

നിർദേശം : വാങ്ങുക ലക്ഷ്യ വില -335 രൂപ

കാലയളവ്‌ -12 -18 മാസം

(Stock Recommendation by ICICI Direct Research)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com