പാനീയങ്ങളുടെ വിപണനത്തിലൂടെ ആഗോള വിപണി വ്യാപിപ്പിക്കുന്ന ഈ കമ്പനി നേട്ടം തരുമോ?

ഇന്ത്യ കൂടാതെ സിംബാബ്‌വെ, സാംബിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ സബ്സിഡിയറി കമ്പനികൾ വഴി വിവിധ ബ്രാൻഡ് പാനീയങ്ങൾ വിതരണം ചെയ്യുന്ന കമ്പനിയാണ് വരുൺ ബിവറേജസ് (Varun Beverages Ltd). പെപ്സികോ യുടെ വിവിധ പാനീയ ബ്രാൻഡുകളുടെ ഏറ്റവും വലിയ വിതരണകാരാണ്.

2021 ൽ വരുമാനം 2019 നെ അപേക്ഷിച്ച് 37 ശതമാനം വർധിച്ച് 88.2 ശതകോടി രൂപ നേടി. സർക്കാർ ഗ്രാന്ററുകൾ 656 ദശലക്ഷം രൂപയിൽ നിന്ന് 1.43 ശതകോടി ഡോളറായി. 2021 ൽ വിവിധ പാനീയങ്ങളുടെ മൊത്തം 569 ദശലക്ഷം കേസു്കൾ (cases) വിറ്റതിൽ ആഭ്യന്തര വിപണിയിൽ 454 ദശലക്ഷം കേസുകളാണ് പോയത്. 2021-22 നികുതിക്ക് ശേഷമുള്ള ലാഭം 183.6 % വർധിച്ച് 16 .49 കോടി രൂപ യായി.

ഈ ഓഹരിയിൽ നിന്ന് നിക്ഷേപകർക്ക് ബി എസ് ഇ ഓഹരി സൂചികയേ അപേക്ഷിച്ച് വാർഷിക ആദായം 27.3% കൂടുതലാണ്. ബീഹാർ, ജമ്മു കാശ്മീരിൽ എന്നീ സംസ്ഥാനങ്ങളിൽ പ്ലാസ്റ്റിക് പ്രീ ഫോംസ്, അടപ്പുകൾ നിർമിക്കുന്ന യൂണിറ്റ് സ്ഥാപിക്കുന്നു.ബിഹാറിൽ 2.85 ശതകോടി രൂപയുടെ മൂലധന നിക്ഷേപത്തിൽ കുടിവെള്ളവും, ജ്യുസുകൾ എന്നിവ ഉൽപാദിപ്പിക്കുന്ന യൂണിറ്റ് സ്ഥാപിച്ചു വരുന്നു
ആഫ്രിക്കയിലെ കോംഗോ യിൽ പുതിയ സബ്സിഡിയറി കമ്പനി ആരംഭിക്കുന്നു. മൊറോക്കോ, സാംബിയ എന്നീ രാജ്യങ്ങളിൽ നിന്ന് പാനീയങ്ങൾ ഇറക്കുമതി ചെയ്താണ് കോംഗോയിൽ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്. മൊറോക്കോ യിലെ ബിസിനസിൽ 35 ശതമാനം വാർഷിക വളർച്ച കൈവരിച്ചു.
മെച്ചപ്പെട്ട സാമ്പത്തിക വളർച്ച നേടിയ സാഹചര്യത്തിൽ 2.5 രൂപ എന്ന നിരക്കിൽ ഇടക്കാല ലാഭ വിഹിതം പ്രഖ്യാപിച്ചിട്ടുണ്ട് .2022 ൽ പാനീയങ്ങളുടെ ഡിമാൻറ്റ് വർധനവും, വിപണന വിപുലീകരണവും, രാസ വസ്തുക്കൾ സമയാസമയങ്ങളിൽ സംഭരിക്കാൻ കഴിയുന്നതും വരുൺ ബീവറേജിന്റെ പ്രവർത്തനം മെച്ചപ്പെടാൻ സഹായകരമായിരിക്കും.

നിക്ഷേപകർക്കുള്ള നിർദ്ദേശം : വാങ്ങുക (Buy)
ലക്ഷ്യ വില 1100 രൂപ
(Stock Recommendation by Kotak Securities)


Related Articles

Next Story

Videos

Share it