ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരി വാങ്ങാന്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നത് ഈ വളര്‍ച്ചാ ഘടകങ്ങള്‍

1994 ആരംഭിച്ച പുതിയ തലമുറയിൽ പെട്ട (New Generation bank) ഇൻഡസ് ഇൻഡ് ബാങ്ക് ഡിസംബറിൽ നാഷണൽ പേയ്മെന്റ്സ് കോര്പറേഷനുമായി സഹകരിച്ച് തായ്‌ലണ്ടിലേക്ക് യു പി ഐ , ഡീ മണി സംവിധാനത്തിലൂടെ പണമിടപാടുകൾ നടത്തുന്നതിന് തുടക്കം കുറിച്ചു. മൈക്രോ ഫിനാൻസ്, കോർപ്പറേറ്റ് ബാങ്കിംഗ് രംഗത്ത് മികച്ച മുന്നേറ്റം നടത്തിയ സ്ഥാപനമാണ് ഇന്ഡസ് ഇൻഡ്.

2021-22 സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ പലിശയിൽ നിന്നുള്ള വരുമാനം ഏറ്റവും ഉയർന്ന നിലയിലായിരുന്നു - 7737.49 കോടി രൂപ. മൂന്നാം പാദത്തിൽ പ്രത്യേകിച്ചും കേരളം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ മൈക്രോ ഫിനാൻസ് വായ്പകളുടെ തിരിച്ചടവിൽ പ്രതിസന്ധികൾ നേരിട്ട് സാഹചര്യത്തിൽ അത്തരം വായ്പകൾ നൽകുന്നത് താൽകാലികമായി നിർത്തി വെച്ചു.
കോവിഡ് വ്യാപനം കുറഞ്ഞ് സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ മൈക്രോ ഫിനാൻസ് വായ്പകളിൽ വളർച്ച കൈവരിക്കാൻ സാധിക്കുമെന്ന് ഇൻഡസ് ഇൻഡ് ബാങ്ക് കരുതുന്നു.

ഭവന വായ്‌പ രംഗത്തേക്ക് കടക്കാൻ ഇൻഡസ് ഇൻഡ് ബാങ്ക് തയ്യാറെടുക്കുന്നു.ഇത് കൂടാതെ പാരാ ബാങ്കിംഗ്‌ ബിസിനസിലേക്ക് കടക്കാനും പദ്ധതിയുണ്ട് അതിന്റെ ഘടന എങ്ങനെ യായിരിക്കണമെന്ന് റിസേർവ് ബാങ്കിന്റെ വ്യക്തത ലഭിക്കാൻ കാത്തിരിക്കുകയാണ്.
ഭാരത് ബാങ്കിംഗ് ബിസിനസിൽ കൂടുതൽ ഉൽപന്നങ്ങളും സേവനങ്ങളും ഉൾപെടുത്താനുള്ള ശ്രമം തുടരുന്നു. വ്യാപാരത്തെ ഏറ്റെടുക്കുന്ന ബിസിനസിൽ (merchant acquiring business) നിന്നും 30 മുതൽ 50 ശതകോടി രൂപയുയുടെ വരുമാനം അടുത്ത രണ്ടു വർഷത്തിൽ പ്രതീക്ഷിക്കുന്നു.

റിസ്ക് മാനേജ്‌മന്റ്,മേൽനോട്ടം, ഭരണ നിർവഹണം എന്നിവ മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ മെച്ചപ്പെടുത്തി വരുന്നു.അടുത്ത രണ്ടു സാമ്പത്തിക വർഷങ്ങളിലും വായ്പകളുടെ സംയുക്ത വാർഷിക വളർച്ച നിരക്ക് 14.8 % കൈവരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകർക്കുള്ള നിർദ്ദേശം : വാങ്ങുക (Buy )
ലക്ഷ്യ വില -1326 രൂപ
ആദായം -42 %
ഇപ്പോഴത്തെ വില- 919.20 രൂപ

(Stock Recommendation by Nirmal Bang Research)

Related Articles
Next Story
Videos
Share it