വേനൽ ചൂട് കനക്കുന്നു, ബ്ലൂ സ്റ്റാർ എസി യുടെ ഓഹരിക്ക് രക്ഷയാകുമോ?

സന്തോഷമെന്നാൽ വേഗത്തിൽ തണുപ്പിക്കുന്ന എയർ കണ്ടീഷണർ (എ സി) എന്ന ടി വി പരസ്യത്തിൽ വിരാട് കോഹ്ലിയെ അവതരിപ്പിച്ചുകൊണ്ടാണ് ബ്ലൂ സ്റ്റാർ (Blue Star Ltd ) ഈ വേനൽ കാലത്ത് കടുത്ത മത്സരം നേരിടുന്ന എ സി വിപണിയിൽ 50 പുതിയ മോഡലുകളുമായി എത്തിയിരിക്കുന്നത്. താങ്ങാവുന്ന വിലയിൽ 3,4,5 സ്റ്റാർ റേറ്റിംഗ് ഉള്ള സ്പ്ളിറ്റ് ബ്ലൂ സ്റ്റാർ എ സി കൾ 30,990 രൂപ മുതൽ ലഭ്യമാണ്.വൈ ഫൈ യുമായി ബന്ധിപ്പിക്കാവുന്നതും, ശബ്‍ദം ഉപയോഗിച്ച് നിയന്ത്രിക്കാവുന്നതുമായ (voice command) സ്മാർട്ട് എ സി കളും ബ്ലൂ സ്റ്റാറിനുണ്ട്.

കൊയിലിന്റെ നാശം തടയാനും ചോർച്ച ഒഴുവാക്കാനുമായി ബ്ലൂ ഫിൻ കോട്ടിങ്, പെട്ടന്ന് തണുപ്പിക്കാനായി ടർബോ കൂളിംഗ്, ഊർജം ലാഭിക്കാനായി എക്കോ മോഡ് തുടങ്ങി നിരവധി സവിശേഷതകൾ അടങ്ങിയതാണ് പുതിയ മോഡലുകൾ. 2011 ലാണ് ബ്ലൂ സ്റ്റാർ ഗാർഹിക എ സി വിപണിയിലേക്ക് കടന്നത്. 2022 ൽ ഈ വിഭാഗത്തിൽ 22 ശതമാനം മാർക്കറ്റ് വിഹിതം കരസ്ഥമാക്കാൻ കഴിയുമെന്ന് പ്രതീക്ഷ.

ആന്ധ്ര പ്രദേശിലെ ശ്രീ സിറ്റിയിൽ അത്യാധുനിക എ സി നിർമാണ പ്ലാന്റ് കേന്ദ്ര സർക്കാരിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI scheme) പദ്ധതിയിൽ പെടുത്തി സ്ഥാപിക്കുകയാണ്. മികച്ച ഗവേഷണ വികസന സംവിധാനങ്ങൾ ബ്ല്യൂ സ്റ്റാറിനുണ്ട്. ഹിമാച്ചാൽ പ്രദേശിലെ നിർമാണ യൂണിറ്റ് വികസിപ്പിച്ചു കഴിഞ്ഞു.

2021 -22 ലെ മൂന്നാം പാദത്തിൽ വിറ്റുവരവ് 34.02 % വർധിച്ച് 1506.22 കോടി രൂപയായി, നികുതിക്ക് മുൻപുള്ള ലാഭം 38.91 % വർധിച്ച് 56.58 കോടി രൂപ യായി. 78 വർഷമായി എ സി വിപണിയിൽ ഉള്ള ബ്ലൂ സ്റ്റാറിന് ശക്തമായ ബ്രാൻഡ് ഇമേജ് ഉണ്ട്. ഈ വേനൽ കാലത്ത് വിൽപനയിൽ 15 ശതമാനം വളർച്ച നേടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകർക്കുള്ള നിർദ്ദേശം - ശേഖരിക്കുക (accumulate )
ലക്ഷ്യ വില -1045 രൂപ ആദായം 5%.

(Stock Recommendation by Nirmal Bang Research.)

Related Articles
Next Story
Videos
Share it