ആസ്തികളില്‍ 25-30 % വളര്‍ച്ച, ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരി ബുള്ളിഷാകുമോ?

പ്രൊമോട്ടര്‍ കമ്പനിയുമായി ലയനം പൂര്‍ത്തിയാവുന്നതോടെ സാര്‍വത്രിക ബാങ്കിംഗ് ലൈസന്‍സിന് അപേക്ഷിച്ചേക്കാം
ആസ്തികളില്‍ 25-30 % വളര്‍ച്ച, ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരി ബുള്ളിഷാകുമോ?
Published on

നവയുഗ ബാങ്കായ ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ (Equitas Small Finance Bank) ആസ്തി 19,687 കോടി രൂപയാണ്. ഇന്ത്യന്‍ ബാങ്കിംഗ് രംഗത്ത് ശക്തമായ സാന്നിധ്യം ഉറപ്പിക്കാന്‍ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടി വന്നേക്കാം. എങ്കിലും പുതുതലമുറയുടെ സ്പന്ദനങ്ങള്‍ മനസിലാക്കിയാണ് ഈ ബാങ്കിന്റെ ഓരോ ചുവടുവെയ്പും.

അടുത്തിടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബ്രാന്‍ഡഡ് ഡെബിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കിയത് 'വെര്‍ച്വല്‍ റിയാലിറ്റി' യുടെ അനുഭവം ആരാധകര്‍ക്ക് നല്‍കി കൊണ്ടായിരുന്നു. അവര്‍ ഡ്രസ്സിംഗ് റൂമിലൂടെ കടന്ന് സ്റ്റേഡിയത്തില്‍ എത്തി ഡെബിറ്റ് കാര്‍ഡിന്റെ ഉല്‍ഘാടനം കണ്ട് അകൗണ്ട് തുടങ്ങി ഡെബിറ്റ് കാര്‍ഡ് കരസ്ഥമാക്കുകയായിരുന്നു. ഇത് നാലാം ചെന്നൈ സൂപര്‍ കിംഗ്‌സുമായി ഐ പി എല്‍ ലീഗില്‍ ബ്രാന്‍ഡിംഗ് പങ്കാളിയാകുന്നത്. കഴിഞ്ഞ വര്‍ഷം കളിക്കാരുടെ ഹെല്‍മെറ്റിലും തൊപ്പിയിലും ബാങ്കിന്റെ ലോഗോയോടൊപ്പം എല്ലാ ചാമ്പിയന്മാരുടെ പിന്നിലെ ബാങ്ക് എന്ന സന്ദേശവും പ്രദര്‍ശിപ്പിച്ചിരുന്നു.

2022-23 ല്‍ ആസ്തികളുടെ വളര്‍ച്ച 25-30 ശതമാനമാകുമെന്ന് ബാങ്ക് പ്രതീക്ഷിക്കുന്നു. മൊത്തം ജീവനക്കാരില്‍ 80 ശതമാനത്തെ വില്‍പനയില്‍ പുനര്‍ വിന്യസിച്ചിട്ടുണ്ട്. മൊത്തം ആസ്തിയുടെ 50.8 % കറന്റ് അകൗണ്ടും, സമ്പാദ്യ അകൗണ്ടുകളാണ്. പലിശ നിരക്കുകളില്‍ നേരിയ വര്‍ധനവ് ഉണ്ടായെങ്കിലും ഫണ്ടിംഗ് ചെലവ് 0.25 ശതമാനം കുറയുമെന്ന് പ്രതീക്ഷ.

മൂലധന പര്യാപ്തത കൈവരിക്കാനായി 9 % ഓഹരികള്‍ സ്വകാര്യ പ്ലേസ്‌മെനെറ്റിലൂടെ വില്‍പന നടത്തി 5.5 ശതകോടി രൂപ നേടി. പ്രൊമോട്ടര്‍ കമ്പനിയായ ഇക്വിറ്റാസ് ഹോള്‍ഡിംഗ്‌സുമായി ലയനം പൂര്‍ത്തിയാകുന്നതോടെ സാര്‍വത്രിക ബാങ്കിംഗ് ലൈസന്‍സിന് അപേക്ഷിച്ചേക്കാം. 2.31 ഇക്യറ്റാസ് ബാങ്ക് ഓഹരികള്‍ക്ക് ഒരു ഇക്യറ്റാസ് ഹോള്‍ഡിങ്സ് ഓഹരി എന്ന അനുപാതത്തിലാണ് ലയനം നടത്തുന്നത്.

ആസ്തിയില്‍ നിന്നുള്ള ആദായം 2 -2.5 ശതമാനവും, ഓഹരിയില്‍ നിന്നുള്ള ആദായം 15-18 % കൈവരിക്കാന്‍ സാധിക്കും. പലിശയില്‍ നിന്നുള്ള ആദായം 2021-22 ല്‍ മൂന്നാം പാദത്തില്‍ പലിശയില്‍ നിന്നുള്ള വരുമാനം ഏറ്റവും ഉയര്‍ന്ന നിലയിലാണ് -540.81 കോടി രൂപ.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (buy)
ലക്ഷ്യ വില - 81 രൂപ
ഇപ്പോഴുള്ള വില - 51.75 രൂപ

(Stock Recommendation by Nirmal Bang Research)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com