ഒരു ശതകോടി ഡോളറിലധികം വിറ്റുവരവ്; നിക്ഷേപകര്‍ക്ക് ഈ കണ്‍സ്യൂമര്‍ ഉല്‍പ്പന്നക്കമ്പനി ഓഹരി നേട്ടമാകും

ഇന്ത്യയിലെ മൂന്നിൽ ഒന്ന് വ്യക്തികളെ സ്പർശിക്കുന്ന ഉൽപന്നങ്ങളുടെ വൈവിധ്യ മാർന്ന ശ്രേണിയാണ് മാരിക്കോക്ക് ഉള്ളത് (Marico Ltd ). പ്രമുഖ ബ്രാൻഡുകളായ പാരച്യൂട്ട്, സഫോള , മെഡിക്കർ, ലിവോൺ തുടങ്ങിയവ മാരിക്കോയുടെ സ്വന്തമാണ്.

ആരോഗ്യകരമായ ഭക്ഷണങ്ങളുടെ വിഭാഗത്തിൽ ശക്തി ഉറപ്പിക്കാൻ ഈ വർഷം മാരിക്കോ സഫോള മയോണീസ്, സഫോള പീനട്ട് ബട്ടർ എന്നിവ പുറത്തിറക്കി. രുചിയിൽ വിട്ടുവീഴ്ച വരുത്താതെ ആരോഗ്യ കരമായ ഭക്ഷ്യ ഉല്പന്നങ്ങൾക്കാണ് മാരിക്കോ ഊന്നൽ നൽകുന്നത്. 2021 -22 ൽ ആദ്യ 9 മാസങ്ങളിൽ വിൽപന 21.79 % വർധിച്ച് 7351 കോടി രൂപയായി. 2021 -22 ൽ വാർഷിക ലാഭ വളർച്ച 6.5 % വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭക്ഷ്യ എണ്ണകളുടെ വില വർധനവ് നേരിടാൻ ഉൽപന്ന വിലകൾ വർധിപ്പിച്ചിട്ടുണ്ട്. 2020-21 ൽ 1.1 ശതകോടി ഡോളർ വിറ്റുവരവ് നേടിയിരുന്നു

പുതിയ സഫോള ഉൽപന്നങ്ങൾ പുറത്തിറക്കിയത് ഭക്ഷ്യ വിപണിയിൽ നിന്ന് 2023 -24 ൽ 10 ശതകോടി രൂപ വരെ വരുമാനം ലഭിക്കാൻ സഹായകരമായിരിക്കും.
മാരിക്കോ ഉൽപന്നങ്ങൾ ഈജിപ്ത്, മലേഷ്യ, ബംഗ്ലാദേശ്, ദക്ഷിണ ആഫ്രിക്ക, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ ശക്തമായ സാന്നിധ്യം ഉണ്ട്.
ബി എസ് ഇ ഓഹരി സൂചികയേ അപേക്ഷിച്ച് നിക്ഷേപകർക്ക് വാർഷിക അടിസ്ഥാനത്തിൽ 7.57 % കൂടുതൽ ആദായം നേടികൊടുത്തിട്ടുണ്ട്.

നിക്ഷേപകർക്കുള്ള നിർദേശം : ശേഖരിക്കുക (accumulate )
ലക്ഷ്യ വില 585 രൂപ
നിലവിലെ വില 517 രൂപ

(Stock Recommendation by Nirmal Bang Research)

Related Articles

Next Story

Videos

Share it