ഇപ്പോള്‍ നിക്ഷേപിക്കാന്‍ സൗരഭ് മുഖര്‍ജി നിര്‍ദേശിക്കുന്ന അഞ്ച് ഓഹരികള്‍

ധനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിക്കപ്പെട്ട ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ഫിനാന്‍സ് & ഇന്‍വെസ്റ്റ്മെന്റ് സമിറ്റില്‍ മുഖ്യപ്രഭാഷണത്തിനെത്തിയ സൗരഭ് മുഖര്‍ജി ധനം വായനക്കാര്‍ക്കായി നിക്ഷേപത്തിന് അഞ്ച് ഓഹരികള്‍ നിര്‍ദേശിച്ചാണ് മടങ്ങിയത്. മാര്‍സെലസ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സിന്റെ സ്ഥാപകനും ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറുമായ അദ്ദേഹം നിക്ഷേപത്തെ സംബന്ധിച്ച നിരവധി ബെസ്റ്റ് സെല്ലറുകളുടെ രചയിതാവും കൂടിയാണ്. ഇന്‍വെസ്റ്റ്‌മെന്റ് രംഗത്തെ വേറിട്ട ശബ്ദമായ സൗരഭ് മുഖര്‍ജി നിര്‍ദേശിച്ച അഞ്ച് ഓഹരികള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. ഏഷ്യന്‍ പെയ്ന്റ്‌സ്
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ പെയ്ന്റ് കമ്പനിയാണ് ഏഷ്യന്‍ പെയ്ന്റ്‌സ് ലിമിറ്റഡ്. പെയ്ന്റുകള്‍, കോട്ടിംഗുകള്‍, ഗൃഹാലങ്കാരവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍, ബാത്ത് ഫിറ്റിംഗുകള്‍, അനുബന്ധ സേവനങ്ങള്‍ എന്നിവയുടെ നിര്‍മാണം, വില്‍പ്പന, വിതരണം എന്നീ രംഗത്താണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. 3081 രൂപയാണ് ഈ ഓഹരിയുടെ വില.
2. എച്ച്ഡിഎഫ്‌സി ബാങ്ക്
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിംഗ്, സാമ്പത്തിക സേവന കമ്പനിയാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ്. ആസ്തി പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കും 2021 ഏപ്രിലിലെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ പ്രകാരം ലോകത്തിലെ പത്താമത്തെ വലിയ ബാങ്കുമാണ് ഇത്. 2,385 രൂപയാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വില.
3. ബജാജ് ഫിനാന്‍സ്
ബജാജ് ഫിന്‍സെര്‍വിന്റെ ഉപസ്ഥാപനമായ ബജാജ് ഫിനാന്‍സ് ലിമിറ്റഡ് പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയാണ്. 7,251 രൂപയാണ് ഈ ഓഹരിയുടെ വില.
4. പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്
മുംബൈയിലെ അന്ധേരി (ഈസ്റ്റ്) ആസ്ഥാനമായുള്ള പശ നിര്‍മാണ കമ്പനിയാണ് പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ആര്‍ട്ട് മെറ്റീരിയലുകളും സ്റ്റേഷനറികളും തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങള്‍ കമ്പനി നിര്‍മിക്കുന്നു. 2440 രൂപയാണ് പിഡിലൈറ്റ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില.
5. ടൈറ്റാന്‍
ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ ആഡംബര ഉല്‍പ്പന്ന കമ്പനിയാണ് ടൈറ്റന്‍ കമ്പനി ലിമിറ്റഡ്.
പ്രധാനമായും ആഭരണങ്ങള്‍, വാച്ചുകള്‍, കണ്ണടകള്‍ തുടങ്ങിയ ഫാഷന്‍ ആക്‌സസറികളാണ് നിര്‍മിക്കുന്നത്. 2523 രൂപയാണ് ടൈറ്റാന്‍ കമ്പനിയുടെ ഓഹരി വില.
(ബുധനാഴ്ചത്തെ ക്ലോസിംഗ് വിലയെ അടിസ്ഥാനമാക്കിയാണ് കമ്പനികളുടെ ഓഹരി വില നല്‍കിയിരിക്കുന്നത്)


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it