ഐ ടി ,ഡിജിറ്റൽ സേവനങ്ങളുടെ മികവ് കോഫോർജ് ഓഹരി വിലയിൽ പ്രതിഫലിക്കുമോ?

ക്‌ളൗഡ്‌ ടെക്നോളജി,ഡാറ്റ, ഓട്ടോമേഷൻ എന്നീ മേഖലകളിൽ 21 രാജ്യങ്ങളിൽ വിവിധ കമ്പനികൾക്ക് സേവനങ്ങൾ നൽകുന്ന ഇടത്തരം ഐ ടി കമ്പനിയാണ് കോഫോർജ് (Coforge Ltd). അഞ്ച് വർഷങ്ങൾക്ക് മുൻപ് സി ഇ ഒ സുധീർ സിംഗിന്റെ നേതൃത്വത്തിൽ പുനഃസംഘടിപ്പിച്ചു കമ്പനിയുടെ വരുമാനത്തിൽ സംയുക്ത വാർഷിക വളർച്ച നിരക്ക് 11.1-ായി ഉയർത്താൻ കഴിഞ്ഞു. അതിന് മുൻപുള്ള 5 വർഷങ്ങളിൽ വാർഷിക വളർച്ച നിരക്ക് 2.2 ശതമാനമായിരുന്നു.

2021-22 ലെ മൂന്നാം പാദത്തിൽ നികുതിക്ക് മുൻപുള്ള ലാഭവും, വിറ്റുവരവും ഏറ്റവും ഉയർന്ന നിലയിലെത്തി യഥാക്രമം 303.30 കോടി രൂപ ,1658.10 കോടി രൂപ. ഓഹരി നിക്ഷേപകർക്ക് ലഭിച്ച വാർഷിക ആദായം ബി എസ് ഇ സൂചികയേക്കാൾ 39.44 % അധികം.

കഴിഞ്ഞ 4 വർഷമായി ഐ ബി എം സെർവറുകൾ ഉപയോഗപ്പെടുത്തുന്നതിനാൽ യൂറോപ്യൻ യൂണിയനിലെ ഉപഭോക്താക്കൾക്ക് ക്‌ളൗഡ്‌, മൊബൈൽ സാങ്കേതികത യിൽ മികച്ച സേവനം നൽകാൻ സാധിച്ചു. നിർമിത ബുദ്ധി (artificial intelligence), മെഷീൻ ലേർണിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതികങ്ങളിൽ കൂടുതൽ നിക്ഷേപം നടത്തുന്നത് കോഫോർജിന് ഗുണകരമാകും.

ഐ ടി സേവനങ്ങൾക്കുള്ള ആഗോള ചെലവ് 5.5 % വർധിച്ച് 4500 ശതകോടി ഡോളറായി 2022 ൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 2021 -22 ൽ ഇന്ത്യയുടെ ഐ ടി, ബിസിനസ് പ്രോസസ്സ് മാനേജ്‌മന്റ് (BPM ) സേവനങ്ങളുടെ വളർച്ച 15 ശതമാനായിരുക്കുമെന്ന് നാസ്കോം പ്രതീക്ഷിക്കുന്നു.

ഡിജിറ്റൽ, ക്‌ളൗഡ്‌,ഡാറ്റ, മൊബൈൽ കംപ്യൂട്ടിങ്ങ് രംഗത്ത് ആഗോള തലത്തിൽ അടുത്ത 3-4 വർഷം ഉയർന്ന വളർച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതെല്ലാം കോഫോർജിന് കൂടുതൽ വരുമാനം നേടാൻ അവസരം നൽകുന്നു.

നിക്ഷേപകർക്കുള്ള നിർദേശം - വാങ്ങുക (Buy)
ലക്ഷ്യ വില -5450 രൂപ
നിലവിലെ വില -4450 രൂപ


Related Articles

Next Story

Videos

Share it