പ്രൊമോട്ടര്‍മാരുടെ ഓഹരി വിഹിതം വര്‍ധിക്കുന്നു, ഈ കെമിക്കല്‍സ് ഓഹരി മുന്നേറുമോ?

വിവിധ വ്യവസായങ്ങള്‍ക്ക് വേണ്ട സ്‌പെഷ്യാലിറ്റി സെമിക്കല്‍സ് നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് കാമിലിന്‍ ഫൈന്‍ സയന്‍സസ് (Camlin Fine Sciences Ltd). നിലവിലുള്ള നിക്ഷേപകരായ കണ്‍വെര്‍ജന്റ് ഫിനാന്‍സ്(Convergent Finance), ബെല്‍ജിയം കെമിക്കൽ കമ്പനിയായ അക്കര്‍മാന്‍സ് & വാന്‍ ഹാരൻ (Ackermans & van Haaren) സംയുക്തമായി കമ്പനിയിലെ അവരുടെ ഓഹരി വിഹിതം 26 ശതമാനമായി ഉയര്‍ത്താന്‍ പ്രമോട്ടറായ ആശിഷ് ദണ്ഡേക്കറുമായി ധാരണയിലായി. ഒരു ഓഹരിക്ക് 160 രൂപ നിരക്കില്‍ വാങ്ങാമെന്ന് സഹ പ്രമോട്ടര്‍മാര്‍ നിക്ഷേപകര്‍ക്ക് ഓപ്പണ്‍ ഓഫര്‍ (open offer)വെച്ചിട്ടുണ്ട്. ഇതോടെ പ്രൊമോട്ടര്‍മാരുടെ ഓഹരി വിഹിതം 48.3 ശതമാനമായി ഉയരും.

ഈ സാഹചര്യത്തില്‍ ഓഹരിയില്‍ മുന്നേറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, വിശദാംശങ്ങള്‍ അറിയാം:

1. പുതിയ സഹപ്രമോട്ടര്‍ മാര്‍ കമ്പനിയുടെ ആഗോള വിപണന ശൃംഖല ശക്തിപ്പെടുത്താനും ഡൈ ഫീനോള്‍ വിഭാഗത്തില്‍ മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ പുറത്തിറക്കാനും കമ്പനിയെ സഹായിക്കും.

2. സൗരഭ്യവാസന, പെര്‍ഫോര്‍മെന്‍സ് കെമിക്കല്‍സ് എന്നി വിഭാഗങ്ങളില്‍ ഗവേഷണംവികസനം ശക്തിപ്പെടുത്തും.

3. ആന്റി ഓക്സിഡന്റ് ഉല്‍പ്പാദനത്തില്‍ ലോകത്തെ മുന്‍നിര കമ്പനികളില്‍ ഒന്നാണ് കാമിലിന്‍ ഫൈന്‍ സയന്‍സസ്. ഭക്ഷ്യോല്‍പ്പന്നങ്ങള്‍, പാനീയങ്ങള്‍, പെറ്റ് ഫുഡ്, പെട്രോ കെമിക്കല്‍സ്, അഗ്രോ കെമിക്കല്‍സ്, ജൈവ ഇന്ധനങ്ങള്‍ തുടങ്ങി അനേകം വ്യവസായങ്ങള്‍ക്ക് വേണ്ട രാസവസ്തുകളാണ് കമ്പനി നിര്‍മിക്കുന്നത്.

4. കമ്പനി നിര്‍മിക്കുന്ന വാനിലിന്‍ (Vanillin) ഉല്‍പ്പന്നങ്ങള്‍ക്ക് ചില അന്താരാഷ്ട്ര കമ്പനികള്‍ അംഗീകാരം നല്‍കി. ജനുവരി 2024 മുതല്‍ ഇതുമായി ബന്ധപ്പെട്ട ഓര്‍ഡറുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

5. ബ്ലെന്‍ഡ്‌സ് വിഭാഗത്തില്‍ ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 -25 കാലയളവില്‍ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടും.

6. യൂറോപ്പിലെ ഡൈ ഫീനോള്‍ വിപണിയില്‍ മാന്ദ്യം ഉള്ളത് കൊണ്ട് ഇറ്റലിയിലെ ഉപ കമ്പനിയുടെ പ്രവര്‍ത്തനം താല്‍കാലികമായി ഒക്ടോബര്‍31,2023 വരെ നിറുത്തിയിരിക്കുകയാണ്. കറ്റെകോള്‍ (Catechol) എന്ന ഉല്‍പ്പന്നത്തിന്റെ വിപണിയില്‍ ലഭ്യത വര്‍ധിച്ചതിനാല്‍ ഉല്‍പ്പാദനം താത്കാലികമായി നിറുത്തി.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)

ലക്ഷ്യ വില - 210 രൂപ

നിലവില്‍ - 165.70 രൂപ

വിപണി മൂല്യം - 2,778 കോടി

(Stock Recommendation by Nirmal Bang Research)


Related Articles

Next Story

Videos

Share it