ഡിജിറ്റൽ മാപ്പിംഗ് സേവനങ്ങൾക്ക് നല്ല ഡിമാൻഡ്, വരുമാനം റെക്കോഡില്‍; മുന്നേറുമോ ഈ ഓഹരി?

ഡിജിറ്റൽ മാപ്പുകളും ഐ.ഒ.ടി (internet of things) സേവനങ്ങളും നൽകുന്ന പ്രമുഖ സ്ഥാപനമാണ് സി.ഇ ഇൻഫോ സിസ്റ്റംസ് (CE Info Systems Ltd). മാപ് മൈ ഇന്ത്യ (MapmyIndia) എന്ന പേരിലാണ് കൂടുതൽ അറിയപ്പെടുന്നത്. 2023-24 ഡിസംബർ പാദത്തിൽ ആദ്യമായി 100 കോടി രൂപ വരുമാനം എന്ന നേട്ടം കൈവരിച്ചു. പ്രവർത്തന വരുമാനം 92 കോടി രൂപയും (36% വാർഷിക വളർച്ച) മൊത്തം വരുമാനം 32 ശതമാനം വർധിച്ച് 103.6 കോടി രൂപയുമാണ്.

1. വിവിധ വ്യവസായങ്ങൾക്ക് ഡിജിറ്റൽ മാപ്പിംഗ്, ഐ.ഒ.ടി സേവനങ്ങൾ നൽകുന്നുണ്ട്. ഈ രണ്ടു വിഭാഗങ്ങളിൽ നിന്നാണ് മൊത്തം വരുമാനത്തിന്റെ 70 ശതമാനം.
2. ഉത്പാദനത്തിന് വേണ്ട വസ്‌തുക്കളുടെ വില വർധിച്ചത് കൊണ്ട് പലിശയ്ക്കും നികുതിക്കും മറ്റും മുൻപുള്ള ലാഭ മാർജിൻ (EBITDA margin) 5.85 ശതമാനം കുറഞ്ഞ് 39.1 ശതമാനമായി. ഐ.ഒ.ടി സേവനങ്ങൾക്കുള്ള EBITDA മാർജിൻ 8.2 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർന്നു. വൈവിധ്യമാർന്ന ഉത്പന്നങ്ങൾ പുറത്തിറക്കിയതും പ്രവർത്തനക്ഷമത മെച്ചപ്പെട്ടതുമാണ് മാർജിൻ ഉയരാൻ കാരണം.
3. വൈദ്യുത വാഹന നിർമാതാക്കൾക്ക് അധിക സേവനങ്ങൾ നൽകുന്നതുകൊണ്ട് ഈ വിഭാഗത്തിൽ കൂടുതൽ ആദായം നേടാൻ സാധിക്കുന്നു.
4. കേന്ദ്ര സർക്കാരിന്റെ വികസിത് ഭാരത് പ്രചാരണത്തിന് മാപ്പിംഗ്, ഐ.ഒ.ടി സേവനങ്ങൾ നൽകുന്നതിനുള്ള ഇടപാട് കരസ്ഥമാക്കാൻ സാധിച്ചു.
5. ഡിസംബർ പാദ അവസാനം കമ്പനിയുടെ ക്യാഷ്, ക്യാഷ് തത്തുല്യം 516.1 കോടി രൂപയായി.
6. യൂറോപ്യൻ ഇരുചക്ര വാഹന നിർമാതാക്കൾക്ക് നാവിഗേഷൻ സേവനം നൽകാനുള്ള കരാർ ലഭിച്ചു.
7. ഓട്ടോമോട്ടീവ്, മൊബിലിറ്റി ടെക്ക് ബിസിനസ് വിഭാഗത്തിൽ 12.5 ശതമാനം വളർച്ച ഡിസംബർ പാദത്തിൽ കൈവരിച്ചു. ഒരു വലിയ 4 ചക്ര ഐ.സി.ഇ (ICE) വൈദ്യുത വാഹന നിർമാതാക്കളുടെ കരാർ ലഭിച്ചിട്ടുണ്ട്. കൺസ്യൂമർ ടെക്ക് & എന്റർപ്രൈസ് വിഭാഗത്തിൽ ഡിസംബർ പാദത്തിൽ 70.9 ശതമാനം വളർച്ച നേടി.
നിക്ഷേപകർക്കുള്ള നിർദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 2,500 രൂപ
നിലവിൽ വില - 1,966 രൂപ
Stock Recommendation by Yes Securities.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it