Begin typing your search above and press return to search.
ഉത്പാദനം വർധിപ്പിക്കുന്നു, ഗവേഷണത്തിന് ഊന്നൽ; ഈ ഫാർമ ഓഹരി മുന്നേറാം
ലോക വിപണി കൈയടക്കിയ പ്രമുഖ ഇന്ത്യൻ ഫാർമ കമ്പനിയാണ് സിപ്ല. ഈ ഓഹരി വാങ്ങാനുള്ള നിർദേശം ധനം ഓൺലൈനിൽ 2022 ഡിസംബർ 16ന് നൽകിയിരുന്നു. (Stock Recommendation by Motilal Oswal Investment Services). അന്നത്തെ ലക്ഷ്യ വിലയായ 1,180 രൂപ ഭേദിച്ച് 2024 മാർച്ച് 11ന് 52 ആഴ്ച്ചത്തെ ഉയർന്ന നിലയിൽ എത്തി -1519 രൂപ. മെച്ചപ്പെട്ട മാർച്ച് പാദഫലം ഈ ഓഹരിയിൽ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്.
1. എല്ലാ വിപണിയിലും മുന്നേറ്റം നടത്തിയത് കൊണ്ട് മാർച്ച് പാദത്തിൽ വരുമാനം 7.4 ശതമാനം വർധിച്ച് 6,163 കോടി രൂപയായി. നികുതിക്കും പലിശയ്ക്കും മറ്റും മുൻപുള്ള ലാഭം (EBITDA) 12.1 ശതമാനം വർധിച്ച് 1,316 കോടി രൂപയായി. മാർജിൻ 0.90 ശതമാനം വർധിച്ച് 21.4 ശതമാനമായി.
2. ബ്രാൻഡഡ് പ്രിസ്‌ക്രിപ്‌ഷൻ മരുന്നുകളുടെ വിപണി ശക്തമായതോടെ ആഭ്യന്തര വരുമാനം 7 ശതമാനം വർധിച്ച് 2,417 കോടി രൂപയായി. ജനറിക്ക് ഔഷധങ്ങളുടെ (പേറ്റന്റ് കാലാവധി കഴിഞ്ഞ മരുന്നുകൾ) വിലയിൽ തന്ത്രപരമായ മാറ്റങ്ങൾ വരുത്തി നേട്ടം ഉണ്ടാക്കാൻ സാധിച്ചു.
3. ഉത്പാദനം വർധിപ്പിക്കാനായി 1,500 കോടി രൂപ മൂലധന ചെലവ് ആസൂത്രണം ചെയ്‌തു കഴിഞ്ഞു. ശ്വാസകോശ സംബന്ധമായ പുതിയ രണ്ടു മരുന്നുകളുടെ അംഗീകാരത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.
4. 2024-25ൽ EBITDA മാർജിൻ 24.5 -25.5 ശതമാനം നേടാൻ സാധിക്കുമെന്ന് കരുതുന്നു. പെപ് ടൈഡ്, ജനറിക്ക് ഔഷധങ്ങളുടെ വിഭാഗത്തിൽ 12 അപേക്ഷകൾ നൽകിയിട്ടുണ്ട്. അടുത്ത 2-4 വർഷ കാലയളവിൽ പുറത്തിറക്കാൻ സാധിക്കുമെന്ന് കരുതുന്നു.
5. ഗവേഷണ വികസന പദ്ധതികൾക്ക് ഊന്നൽ നൽകുന്ന കമ്പനി 2024-25ൽ മൊത്തം വരുമാനത്തിന്റെ 6 മുതൽ 7 ശതമാനം വരെ ഗവേഷണത്തിന് വിനിയോഗിക്കാൻ ലക്ഷ്യമിടുന്നു.
6. പുതിയ പങ്കാളിത്തങ്ങൾ വഴിയും പുതിയ ബ്രാൻഡുകൾ ഏറ്റെടുത്തും കമ്പനി കൂടുതൽ ശക്തമാകാൻ ശ്രമിക്കും.
നിക്ഷേപകർക്കുള്ള നിർദേശം- വാങ്ങുക (Buy)
ലക്ഷ്യ വില- 1685 രൂപ
നിലവിൽ - 1,487 രൂപ
Stock Recommendation by Geojit Financial Services Ltd.
(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)
Next Story
Videos