ഉത്പാദനത്തിലും വില്‍പ്പനയിലും തുടര്‍ച്ചയായ നേട്ടം, ഈ ഓഹരി മുന്നേറ്റത്തില്‍

കല്‍ക്കരി ഉത്പാദിപ്പിക്കുന്ന പ്രമുഖ പൊതുമേഖല സ്ഥാപനമാണ് കോള്‍ ഇന്ത്യ (Coal India Ltd). കല്‍ക്കരി ഡിമാന്‍ഡ് വര്‍ധിക്കുന്നതും തുടര്‍ച്ചയായ ഉത്പാദന വര്‍ധനയും കമ്പനിയുടെ സാമ്പത്തിക വളര്‍ച്ചക്ക് അനുകൂലമാണ്. നിലവില്‍ ഓഹരിയില്‍ മുന്നേറ്റമുണ്ട്. തുടര്‍ന്നുള്ള സാധ്യതകള്‍ നോക്കാം:

1. 2023-24ല്‍ ആദ്യ അഞ്ചുമാസത്തിലും തുടര്‍ച്ചയായി ഉത്പാദനം എക്കാലത്തേയും ഉയര്‍ന്ന നിലയിലായിരുന്നു. ആഗസ്റ്റ് മാസം ഉത്പാദനത്തില്‍ 13.2% വര്‍ധന ഉണ്ടായി-523 ലക്ഷം ടണ്‍.
2. 2023-24 ജൂണ്‍ പാദത്തില്‍ അറ്റ വില്‍പ്പനയില്‍ 1.76% വര്‍ധനവ് ഉണ്ടായി. 33,072.64 കോടി രൂപയാണ് അറ്റവില്‍പ്പന. നികുതിക്ക് മുന്‍പുള്ള ആദായം 11.30% കുറഞ്ഞ് 10,712.33 കോടി രൂപയായി.
3. കല്‍ക്കരിയുടെ പ്രതിദിന വില്‍പ്പന 15.2% വര്‍ധിച്ച് 19 ലക്ഷം ടണ്ണായി. ഉപകമ്പനിയായ സൗത്ത് ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ്സിലെ വില്‍പ്പന 24.6% വാര്‍ഷിക വളര്‍ച്ച കൈവരിച്ചത് കൊണ്ടാണ് മൊത്തം വില്‍പ്പന വര്‍ധിച്ചത്.
4. വൈദ്യുതി ഇതര മേഖലകള്‍ക്കുള്ള കല്‍ക്കരി വിതരണത്തില്‍ കുതിപ്പ് ഉണ്ടായി. 2023-24 സാമ്പത്തിക വര്‍ഷത്തിലെ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ 8% വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. മൊത്തം വിറ്റത് 436 ലക്ഷം ടണ്‍, പ്രതിദിന വില്‍പ്പന 15.1 ലക്ഷം ടണ്‍.
5. ഖനികളില്‍ നിന്ന് കല്‍ക്കരി നീക്കല്‍, ഖനന യന്ത്രങ്ങള്‍, ഭൂമി എന്നിവക്കായി 2023-24 സാമ്പത്തിക വര്‍ഷം ജൂലൈ അവസാനം വരെ 4,700 കോടി രൂപ ചെലവഴിച്ചു (8.5 % വര്‍ധന).
6. കല്‍ക്കരിയുടെ ഇ-ലേല പ്രീമിയം കുറഞ്ഞെങ്കിലും ബുക്കിംഗ് വര്‍ധിക്കുന്നുണ്ട്. കല്‍ക്കരി കൊണ്ടു പോകാനുള്ള റാക്കുകളുടെ ലഭ്യതയും വര്‍ധിച്ചു. അന്താരാഷ്ട്ര കല്‍ക്കരി വില വര്‍ധന ഇ-ലേലത്തില്‍ ലഭിക്കാവുന്ന വില ഉയരാന്‍ വഴി ഒരുക്കും. കഴിഞ്ഞ വര്‍ഷം ഇ-ലേലം പ്രീമിയം സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ 290% അധികമായിരുന്നു. ഈ വര്‍ഷം 58 ശതമാനമായി കുറഞ്ഞു. എങ്കിലും അന്താരാഷ്ട്ര കല്‍ക്കരി വില ജൂലൈയില്‍ 20-25% വര്‍ധിച്ചത് തുടര്‍ന്നുള്ള മാസങ്ങളില്‍ ഇ-ലേല പ്രീമിയം വര്‍ധിക്കാന്‍ സഹായകരമാകും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില -285 രൂപ

നിലവില്‍ 255.25 രൂപ

Stock Recommendation by ICICI Securities.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it