Begin typing your search above and press return to search.
ഈ ഐ.ടി ഓഹരി ഇപ്പോള്‍ വിറ്റൊഴിയാം
വിവര സാങ്കേതിക രംഗത്തെ പ്രമുഖ കമ്പനിയായ കോഫോർജ് 2022-23 ൽ 8,014 കോടി രൂപ വരുമാനം നേടി (നൂറു കോടി ഡോളർ). അടുത്ത അഞ്ചുവർഷത്തിൽ നൂറുകോടി രൂപ അധികം വാർഷികം വരുമാനം നേടാൻ കഴിയുമെന്ന് കമ്പനി കരുതുന്നു. എന്നാൽ ഓഹരി വിദഗ്ദ്ധർക്ക് ഈ ഓഹരിയിൽ പ്രതീക്ഷയില്ല, കാരണങ്ങൾ നോക്കാം:
1. കമ്പനിയുടെ മൊത്തം ലാഭ മാർജിൻ 32.7 ശതമാനമായി ഉയർന്നു, അറ്റാദായം 22.7% വർധിച്ച് 811.7 കോടി രൂപയായി.
2. 2023-24ൽ ബാങ്കിംഗ്, ധനകാര്യ സേവനങ്ങളിൽ നിന്നുള്ള ബിസിനസ് കുറയുമെന്ന് കരുതുന്നു. വലിയ ഐ ടി കമ്പനികൾ പോലും കരാർ തുക കുറച്ചാണ് ബിസിനസ് പിടിക്കുന്നത്.
3.സ്വകാര്യ നിക്ഷേപ കമ്പനിയായ ബാറിങ്സ് (Barings) കോഫോർജിലെ നിക്ഷേപം 70% നിന്ന് 30 ശതമാനമായി ചുരുക്കിയിട്ടുണ്ട്.
4. ജനറേറ്റീവ് എ.ഐ യിൽ (നിർമിത ബുദ്ധി) പുതിയ ബിസിനസ് അവസരങ്ങൾ കണ്ടെത്താൻ സാധിച്ചേക്കും. എയർപോർട്ട് -എയർലൈൻ വെർട്ടിക്കലിൽ കമ്പനിക്ക് നേട്ടം ഉണ്ടാക്കാൻ കഴിയും.
5. അടുത്ത 12 മാസത്തേക്ക് നടപ്പാക്കാനായി 86.9 കോടി ഡോളറിന്റെ ഓർഡറുകൾ ലഭിച്ചിട്ടുണ്ട്.
6 . അമേരിക്കയിലും യൂറോപ്പിലും മാന്ദ്യ ഭീതി നിലനിൽക്കുന്നത് മൂലം വലിയ കമ്പനികൾ ഐ.ടി നിക്ഷേപങ്ങൾ കുറയ്ക്കുന്നത് ഇന്ത്യൻ ഐ.ടി കമ്പനികൾക്ക് തിരിച്ചടിയാണ്. വിപണന ചെലവ്, ഭരണ ചെലവുകൾ വർധിക്കുന്നത് എന്നിവ ലാഭത്തിൽ ഇടിവ് വരുത്തും.
7. കഴിഞ്ഞ 6 വർഷം സി.ഇ.ഒ സുധീർ സിംഗിന്റെ നേതൃത്വത്തിൽ മികച്ച വളർച്ച കൈവരിച്ചെങ്കിലും ബാങ്കിംഗ്, ഇൻഷുറൻസ് ഫൈനാൻസ് രംഗത്ത് മാറിയ വിപണി സാഹചര്യത്തിൽ കമ്പനിക്ക് എളുപ്പമാകില്ലെന്ന് നിരീക്ഷകർ കരുതുന്നു. അമേരിക്കൻ ബാങ്കുകളുടെ തകർച്ച ഇന്ത്യൻ ഐ.ടി കമ്പനികൾക്ക് കൂടുതൽ ഓർഡറുകൾ ലഭിക്കാനുള്ള അവസരം ഇല്ലാതെയാക്കി.
നിക്ഷേപകർക്കുള്ള നിർദേശം -വിൽക്കുക (Sell)
ലക്ഷ്യ വില - 3,281 രൂപ
നിലവിൽ - 4,571 രൂപ
Stock Recommendation by Nirmal Bang Research
(Equity investing is subject to market risk. Always do your own research before investing)
Next Story
Videos