Begin typing your search above and press return to search.
ശക്തമായ വരുമാന വളര്‍ച്ച, മാര്‍ജിന്‍ മെച്ചപ്പെടാന്‍ സാധ്യത, ഓഹരി 16% ഉയരാം
മികച്ച എന്‍ജിനീയറിംഗ് ഗവേഷണ വികസന കേന്ദ്രമുള്ള ഐ.ടി കമ്പനിയാണ് സിയെന്റ്റ് (Cyient Ltd). അന്താരാഷ്ട്ര വിപണിയില്‍ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ജൂണ്‍ പാദത്തില്‍ മികച്ച സാമ്പത്തിക ഫലം പുറത്തുവിടാന്‍ സാധിച്ചു. ഈ പശ്ചാത്തലത്തില്‍ സിയെന്റ്റ് ഓഹരിയില്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നു, വിശദാംശങ്ങള്‍ നോക്കാം :
1. 2023 -24 ജൂണ്‍ പാദത്തില്‍ വരുമാനം 1,686.5 കോടി രൂപയായി. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള വരുമാനം (EBITDA) 63.4% വര്‍ധിച്ചു 315.6 കോടി രൂപയായി. EBITDA മാര്‍ജിന്‍ 3.26% വര്‍ധിച്ച് 18.7 ശതമാനമായി. അറ്റാദായം 44.8% വര്‍ധിച്ച് 168.1 കോടി രൂപയായി.
2 . ചെലവ് പരിമിതപെടുത്തുന്ന നടപടികള്‍ സ്വീകരിച്ചത് കൊണ്ട് മാര്‍ജിനും ലാഭവും വര്‍ധിച്ചു. ഗതാഗതം, സുസ്ഥിരത, കണക്റ്റിവിറ്റി വിഭാഗങ്ങളിലാണ് കൂടുതല്‍ വരുമാനം നേടിയത്. ഗതാഗതം 17%, കണക്റ്റിവിറ്റി, സുസ്ഥിരത വിഭാഗം 109%, മറ്റു വളര്‍ച്ച മേഖലകള്‍ 9.9% വളര്‍ച്ച കൈവരിച്ചു.
3. സിയെന്റ്റ് ഡി.എല്‍.എം പ്രത്യേക കമ്പനിയായി രണ്ടു ഓഹരി എക്‌സ്ചേഞ്ചുകളില്‍ ജൂലൈയില്‍ ലിസ്റ്റ് ചെയ്തു. ഇലക്ട്രോണിക്‌സ് നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹോദര സ്ഥാപനമാണ് സിയെന്റ്റ് ഡി.എല്‍.എം. നേരത്തെ ഈ കമ്പനിയുടെ കീഴിലായിരുന്ന ബിസിനസുകള്‍ സിയെന്റ്റ് ലിമിറ്റഡിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടു കമ്പനികളുടെ ബിസിനസ് പുനഃക്രമീകരണം ഇരു കമ്പനികള്‍ക്കും നേട്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു.
4. ജൂണ്‍ പാദത്തില്‍ ജീവനക്കാരുടെ എണ്ണം 130 വര്‍ധിച്ചു - മൊത്തം ജീവനക്കാരുടെ എണ്ണം 15,306 ആയി. കൊഴിഞ്ഞു പോക്ക് 2.7% കുറഞ്ഞു -23%.
5. സ്ഥിരമായ കറന്‍സിയില്‍ 2023-24ല്‍ 15 മുതല്‍ 20% വരെ വളര്‍ച്ച നേടാന്‍ സാധിക്കുമെന്ന് കരുതുന്നു. എല്ലാ ബിസിനസ് വിഭാഗത്തിലും വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
6. വലിയ ഓര്‍ഡറുകള്‍ കരസ്ഥമാക്കി മുന്നേറ്റം നടത്താന്‍ സാധ്യതയുണ്ട് ഓട്ടോമേഷന്‍, ചെലവ് നിയന്ത്രണ നടപടികള്‍ സ്വീകരിച്ചുകൊണ്ട് മാര്‍ജിന്‍ 2023-24 , 2024-25 കാലയളവില്‍ മെച്ചപ്പെടും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 1,813 രൂപ
നിലവില്‍ - 1,558 രൂപ
Stock Recommendation by Geojit Financial Services.
(Equity investing is subject to market risk. Always do your own research before investing)
Next Story
Videos