ഇ കോമേഴ്സ് ബിസിനസിൽ വളർച്ച, ഡെല്‍ഹിവെറി ഓഹരിയില്‍ 27% വരെ മുന്നേറ്റം പ്രതീക്ഷിക്കാം
ഇന്ത്യയിലെ പൂര്‍ണമായും സംയോജിത ലോജിസ്റ്റിക്‌സ് സേവനങ്ങള്‍ നല്‍കുന്ന ഏറ്റവും വലിയ കമ്പനിയാണ് ഡെല്‍ഹിവെറി. എക്‌സ് പ്രസ് പാഴ്സല്‍ ബിസിനസ് 6% ത്രൈമാസ വളര്‍ച്ച നേടി പാര്‍ട്ട് ട്രക്ക് ലോഡ് (പി ടി എല്‍) ബിസിനസില്‍ 5 % വര്‍ധനവ് ഉണ്ടായി.
എന്തുകൊണ്ട് ഡെല്‍ഹിവെറി ഓഹരി വാങ്ങാം?
1. ഇകോമേഴ്സ് ബിസിനസ് 15-20 % വരെ വളര്‍ച്ച 2023-24 ല്‍ കൈവരിക്കും. ഇത് ലോജിസ്റ്റിക്‌സ് കമ്പനികള്‍ക്ക് വളര്‍ച്ച സാധ്യത വര്‍ധിപ്പിക്കുന്നു.
2. എക്‌സ്പ്രസ് പാഴ്സല്‍ ബിസിനസില്‍ 6 % ത്രൈ മാസ വളര്‍ച്ച കൈവരിച്ചു, പി ടി എല്‍ ബിസിനസില്‍ 5% വര്‍ധനവ്. രണ്ടു ബിസിനസിലും അസംഘടിത മേഖലയുടെ വിപണി വിഹിതം കുറയുകയാണ്. ഇത് ഡല്‍ഹി വെറിയുടെ വളര്‍ച്ചക്ക് അനുകൂല സാഹചര്യം നല്‍കുന്നു.
3. ചെലവുകള്‍ നിയന്ത്രിച്ചും ആധുനിക വല്‍ക്കരണത്തിൽ ഊന്നിയും ലാഭത്തിൽ വര്‍ധനവ് കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.
4. ചരക്ക് വിതരണത്തിലെ എല്ലാ വിഭാഗങ്ങളും കൈകാര്യം ചെയ്യുന്നത് കൊണ്ട് ഏതെങ്കിലും ഒരു വിഭാഗത്തില്‍ ബിസിനസ് കുറഞ്ഞാലും മൊത്തം വരുമാനത്തെ ബാധിക്കുന്നില്ല.
5. ട്രക്ക് ലോഡ് ബിസിനസ്, വിതരണ ശൃംഖല എന്നീ വിഭാഗങ്ങളില്‍ 1% വളര്‍ച്ച കൈവരിച്ചു.
6. ഡെല്‍ഹിവെറി ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ മുന്നിലാണ്. കഴിഞ്ഞ വര്‍ഷം വികസിപ്പിച്ച ആഡ് ഫിക്‌സ് എന്ന സാങ്കേതിക വിദ്യക്ക് പേറ്റന്റ് ലഭിച്ചിരുന്നു.
ഇതുവരെ നൂറുകോടി പാഴ്‌സല്‍ വിതരണം പൂര്‍ത്തിയാക്കിയതിന്റെ അനുഭവ സമ്പത്തില്‍ നിന്നാണ് ഇത് വികസിപ്പിച്ചത്. ഇതിലൂടെ വിതരണം കുറ്റമറ്റതാക്കാന്‍ സാധിക്കുന്നു.
7. ട്രാക്റ്റര്‍- ട്രെയ്‌ലറുകള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ ലോഡ് കയറ്റി അയയ്ക്കാന്‍ സാധിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 395 രൂപ
നിലവില്‍ - 318.80 രൂപ