വിദേശ വിപണികളിലും ശക്തം, ഈ ഫാര്‍മ ഓഹരി മുന്നേറ്റം തുടരുമോ?

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രാന്യൂള്‍സ് ഇന്ത്യ (Granules India Ltd) ഫാര്‍മ രംഗത്ത് അതിവേഗം വളരുന്ന കമ്പനിയാണ്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും വിപണനം നടത്തുന്നുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുകയാണ്. മെച്ചപ്പെട്ട വരുമാനം ലഭിച്ച സാഹചര്യത്തില്‍ ഓഹരിയില്‍ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഇനിയും ഓഹരി വില ഉയരാനുള്ള അനുകൂല സാഹചര്യങ്ങള്‍ നോക്കാം:

1. അമേരിക്കന്‍ വിപണിയില്‍ മരുന്നുകളുടെ വില ഇടിവ് ഉണ്ടായിട്ടും വില്‍പ്പന വര്‍ധിച്ചു. അത് കാരണം 2022-23 ല്‍ വരുമാനം 20% വര്‍ധിച്ച് 4512 കോടി രൂപയായി. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള
ലാഭം
(EBITDA) 914 കോടി രൂപയായി. അറ്റാദായം 25% വര്‍ധിച്ച് 517 കോടി രൂപയായി.
2. കമ്പനിയുടെ മൂന്ന് ബിസിനസ് വിഭാഗങ്ങളിലും വളര്‍ച്ച ഉണ്ടായി -Active Pharmaceutical Ingredients, API (38%), finished dosage (17%), pharmaceutical formulation intermediates (7%).
3. അമേരിക്കന്‍ വിപണിയില്‍ വിറ്റുവരവ് 30% വര്‍ധിച്ച് 2,378 കോടി രൂപയായി, യൂറോപ്പില്‍ 29% വര്‍ധിച്ച് 1,021 കോടി രൂപയായി.
4. അമേരിക്കയില്‍ വിര്‍ജീനിയയില്‍ 79,000 ചതുരശ്ര അടി വിസ്തൃതി ഉള്ള പാക്കേജിങ് കേന്ദ്രം സ്ഥാപിച്ചു. ഇവിടെ നിന്ന് മരുന്നുകള്‍ പാക്ക് ചെയ്ത് അമേരിക്കന്‍ വിപണിയില്‍ വിതരണം ചെയ്യാന്‍ സാധിക്കും.
5. പുതിയ മരുന്നുകള്‍ അമേരിക്കന്‍ വിപണിയില്‍ വില്‍ക്കാനുള്ള അനുമതി ലഭിച്ചു. അപസ്മാരം, രക്ത സമ്മര്‍ദ്ധം തുടങ്ങിയ അസുഖങ്ങളുടെ ചികിത്സക്കുള്ള മരുന്നുകളാണിത്.
6. പനിക്കും വേദനക്കും നല്‍കുന്ന പാരസെറ്റമോള്‍, പ്രേമേഹത്തിനുള്ള മെറ്റ് ഫോര്‍മിന്‍ തുടങ്ങിയ മരുന്നുകളുടെ വില്‍പന വര്‍ധിച്ചു. ഈ മരുന്നുകള്‍ ഹരിത മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി കാര്‍ബണ്‍ ഫ്രീ ഉത്പാദനം നടത്താനായി ഒരു ഉപകമ്പനി അമേരിക്കയില്‍ സ്ഥാപിക്കുകയാണ്. ഇതിനായി അടുത്ത 5 വര്‍ഷത്തില്‍ 2,000 കോടി രൂപയുടെ മൂലധന ചെലവ് പ്രതീക്ഷിക്കുന്നു. ഫോര്‍മുലേഷന്‍ മരുന്നുകള്‍ ഉത്പാദിപ്പിക്കുന്ന പുതിയ കേന്ദ്രത്തിന്റെ ആദ്യ ഘട്ടം 2023 ഒക്ടോബറില്‍ പൂര്‍ത്തിയാക്കും. രണ്ടാം ഘട്ടം മെയ് 2024ലും പൂര്‍ത്തിയാക്കും.
കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ചയ്ക്കും ലാഭക്ഷമതക്കും വേണ്ട നടപടികള്‍ കമ്പനി എടുത്തിട്ടുണ്ട്. പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കിയും പുതിയ നൂതന ഉത്പാദന കേന്ദ്രങ്ങള്‍ സ്ഥാപിച്ചതും കമ്പനി വളര്‍ച്ചയുടെ പാതയിലാണ്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -342 രൂപ
നിലവില്‍ 288 രൂപ
Stock Recommendation by Geojit Financial Services.

(Equity investing is subject to market risk. Always do your own research before investing)



Related Articles

Next Story

Videos

Share it