

ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ എണ്ണ ശുദ്ധീകരണ വിപണന കമ്പനിയാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ (HPCL). 2023-24 ഒന്‍പത് മാസത്തെ മികച്ച പ്രവര്‍ത്തന ഫലം, പുതിയ ബിസിനസുകള്‍, വികസന പദ്ധതികള്‍ എന്നീ കാരണങ്ങളാല്‍ ഈ ഓഹരി ആകര്‍ഷകമാവുകയാണ്.
1. 2023-24ല്‍ ആദ്യ മൂന്ന് പാദങ്ങളില്‍ മൊത്തത്തില്‍ റെക്കോഡ് ഏകീകൃത ലാഭം നേടാന്‍ സാധിച്ചു (13,305 കോടി രൂപ). ക്രൂഡ് ഓയില്‍ ശുദ്ധികരണം റെക്കോഡ് 164.9 ലക്ഷം മെട്രിക്ക് ടണ്ണായി. വിശാഖപട്ടണം എണ്ണ ശുദ്ധീകരണശാലയുടെ വിവിധ യൂണിറ്റുകള്‍ കമ്മീഷന്‍ ചെയ്തതോടെ കൂടുതല്‍ എണ്ണ ശുദ്ധീകരണം സാധ്യമായി.
2. പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് രണ്ടു രൂപ കുറച്ചെങ്കിലും മൊത്തം എണ്ണ ശുദ്ധീകരണ മാര്‍ജിന്‍ കുറയാന്‍ ഇടയില്ല. 20224-25ല്‍ ലിറ്ററിന് 3.2 രൂപ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2023-24ല്‍ ആദ്യ ഒന്‍പത് മാസങ്ങളില്‍ ശരാശരി മൊത്ത എണ്ണ ശുദ്ധീകരണ മാര്‍ജിന്‍ വീപ്പയ്ക്ക് 8.49 ഡോളറായിരുന്നു. 2023 ഏപ്രില്‍-ഡിസംബറില്‍ കയറ്റുമതി ഉള്‍പ്പെടെ റെക്കോഡ് വില്‍പ്പന കൈവരിക്കാന്‍ സാധിച്ചു (344.9 ലക്ഷം ടണ്‍). 6.6 ശതമാനമാണ് വാര്‍ഷിക വര്‍ധന.
3. എണ്ണ ശുദ്ധികരണം, വിതരണം എന്നിവ ശക്തിപ്പെടുത്താനായി 2023-24ന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ സംയുക്ത സംരംഭങ്ങളിലും ഉപകമ്പനികളിലും 10,350 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്.
4. പുനരുപയോഗ ഊര്‍ജം, ഹരിത ഊര്‍ജ പദ്ധതികള്‍ക്കായി പൂര്‍ണമായും സ്വന്തം ഉടമസ്ഥതയിലുള്ള പുതിയ ഉപകമ്പനി ആരംഭിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. 2030ഓടെ പുനരുപയോഗ ഊര്‍ജ ഉത്പാദനം 10 ഗിഗാ വാട്ടും ജൈവ ഇന്ധനങ്ങള്‍ കൂടുതല്‍ ഉത്പാദിപ്പിക്കാനും ലക്ഷ്യമിടുന്നു.
5. ഉത്പാദന ശേഷി വര്‍ദ്ധന നടപ്പാക്കുന്നതില്‍ കാലതാമസം, പെട്രോള്‍, ഡീസല്‍ വിലയില്‍ തുടര്‍ന്നും ഇളവുകള്‍ പ്രഖ്യാപിച്ചാല്‍ കമ്പനിയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കാം.
6. കാല്‍ ടെക്‌സ് എന്ന അമേരിക്കന്‍ ബ്രാന്‍ടുമായി ചേർന്ന് പ്രീമിയം ലൂബ്രിക്കന്റ് ഇന്ത്യയില്‍ ഉത്പാദിപ്പിച്ചു തുടങ്ങി. എല്‍.പി.ജി ബോട്ടിലിംഗ് ശേഷിയും വ്യോമയാന ഇന്ധന ഉത്പാദനവും വര്‍ധിപ്പിച്ചിട്ടുണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- വാങ്ങുക (Buy)
ലക്ഷ്യ വില- 625 രൂപ
നിലവില്‍ വില- 462 രൂപ
Stock Recommendation by ICICI Securities.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)
Read DhanamOnline in English
Subscribe to Dhanam Magazine